വിദ്വാൻ മച്ചാട്ടെളയത്
(കൊ.വ 5-10-925-21-8-1018)
മേൽപ്പത്തൂർ ഭട്ടതിരി, "നാരായണീയം" രചിച്ച് ഭഗവാന് സമർപ്പിച്ച് വാതരോഗമുക്തി നേടിയ പോലേയും, മയൂരകവി, “സൂര്യശതകം” രചിച്ച് സൂര്യനെ സ്തുതിച്ച് കുഷ്ഠരോഗശാന്തി നേടിയ പോലേയും, പ്രസിദ്ധമാണ്, വിദ്വാൻ മച്ചാട്ടെളയത്, “സ്തോത്രപഞ്ചാശിക” രചിച്ച് നെല്ലുവായ് ധന്വന്തരിമൂർത്തിയെ ഭജിച്ച് കാലിലെ വ്രണരോഗത്തിൽനിന്ന് മുക്തനായ വസ്തുത. ഈ സ്തോത്രത്തിലുള്ള അവസാന ശ്ലോകത്തിലെ, “ത്വരൂപരത്നം ജയേൽ" എന്ന വരി, ഈ കൃതി രചിച്ച് ഭഗവാന് സമർപ്പിച്ച കലിദിനം (1802124) സൂചിപ്പിയ്ക്കുന്നു. ഇത് കൊല്ലവർഷമാക്കിയാൽ, 1008 (1833) കുംഭം 1-ാം തിയ്യതി ശനിയാഴ്ച എന്ന് കിട്ടും. അന്നേയ്ക്ക്, മച്ചാട്ടെയതിന് 82 വയസ്സും 8 മാസവും 26 ദിവസവും പ്രായമായിരുന്നു. ഈ സ്തോത്രരത്നം, രോഗാർതരായ ഭക്തജനങ്ങൾക്ക് നിത്യപാരായണം ചെയ്യുവാൻ സൗകര്യപ്പെടണമെന്നാണ് ഈ പ്രസിദ്ധീകരണത്തിന്റെ ഉദ്ദേശ്യം. ധന്വന്തരിമൂർത്തി എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ.
Kavalam Srikumar's Social media links
Instagram - [ Ссылка ]
Facebook - [ Ссылка ]
Email: kavalamsree@gmail.com
Uploaded on 22nd Feb 2024
|| Anti Piracy Warning ||
All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorised reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Ещё видео!