Copyright Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം 1 മുതൽ 12 വരെ ദശകങ്ങളുടെ ക്ലാസുകൾ സുപഥയുടെ 30 ഓളം വരുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സജ്ജനങ്ങൾക്കായി പങ്കുവെച്ചു കഴിഞ്ഞു. ഈ ക്ലാസുകൾ ഉടനെ തന്നെ ഈ youtube ചാനലിലും Upload ചെയ്യുന്നതായിരിക്കും.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ Youtube ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം
ശ്രീമന്നാരായണീയം ദശകം 3
ഭക്തിപ്രാർത്ഥന
വൃത്തം - ശിഖരിണി
3.1
പദച്ഛേദം
ഭക്താ: + ത്വയി
പരം + അമൂൻ + അഹം
അന്വയം - (ഹേ) വരദ! തേ നാമാനി പഠന്ത:
തേ ഗുണകഥാ: കഥയന്ത: തേ രൂപം സ്മരന്ത: പ്രമദഭരസിന്ധൗ നിപതിതാ: ചരന്ത: യേ ഭക്താ: ത്വയി രമന്തേ ഖലു സമധിഗതസർവ്വാഭിലഷിതാൻ അമൂൻ
അഹം പരം ധന്യാൻ മന്യേ.
വാക്കുകളുടെ അർത്ഥം
പഠന്ത: - ചൊല്ലുന്നവർ
കഥയന്ത: - പറയുന്നവർ
സ്മരന്ത: - ധ്യാനിക്കുന്നവർ
പ്രമദഭരസിന്ധൗ - ഉള്ളിൽ നിറഞ്ഞ ആനന്ദസമുദ്രത്തിൽ
നിപതിതാ: - വീണവർ
ചരന്ത: - സഞ്ചരിക്കുന്നവർ
സമധിഗതസർവ്വാഭിലഷിതാൻ - എല്ലാ അഭിലാഷങ്ങളും നേടിയവരെ
മന്യേ - (ഞാൻ ) വിചാരിക്കുന്നു
3.2
പദച്ഛേദം
ചരണസേവാരസഭരേ + അപി + അനാസക്തം
നാമനിവഹാൻ + അഹം
അന്വയം - (ഹേ) വിഷ്ണോ! ഗദക്ലിഷ്ടം ചിത്തം തവ ചരണസേവാരസഭരേ അപി അനാസക്തം ഭവതി കഷ്ടം! ബത ദയാം കുരു അഹം ഭവത്പാദാംഭോജസ്മരണ രസിക: നാമനിവഹാൻ ഗായം ഗായം വിജനേ കുഹചന വിവത്സ്യാമി.
വാക്കുകളുടെ അർത്ഥം
ഗദക്ലിഷ്ടം - ശാരീരികവും മാനസികവുമായി ക്ലേശിക്കുന്ന
അനാസക്തം - ആസക്തിയില്ലാത്തത്
കുരു - ചെയ്താലും
ഭവത്പാദാംഭോജസ്മരണരസിക: - അങ്ങയുടെ പാദാംഭോജങ്ങളുടെ (താമര പോലെയുള്ള കാലുകളുടെ) സ്മരണയിൽ രസിക്കുന്നവൻ
ഗായം ഗായം - പാടിപ്പാടി
വിജനേ - ഏകാന്തതയിൽ
കുഹചന - ഒരിടത്ത്
വിവത്സ്യാമി - (ഞാൻ ) വസിച്ചുകൊള്ളാം
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias
Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
Ph: 8089462210
Ещё видео!