Song : Cheravarmbilu...
Movie : Achamakuttiyude Achayan
Lyrics : Ezhacheri Ramachandran
Music : Kalavoor Balan
Singers : M.G.Sreekumar, P.V.Preetha & Chorus
ചെറവരമ്പില് ചിരി വിതച്ചു കൊഞ്ചി വാ...
മകരമഞ്ഞില്‍ മുടിയുലമ്പി കൊയ്യാൻ വാ
കരളു കൊണ്ട് കുളിരു കോരും കൈനകരിക്കാരി
[ ചെറവരമ്പില്... ]
തൊട്ടും മുങ്ങി പുന്നാരിക്കണ ചിത്തിര നെല്ലോല
പക്കം പക്കം വെള്ളമിറക്കണ ശീമക്കൊടവയറാ [ 2 ]
[ ചെറവരമ്പില്... ]
നിൻ കൊട്ട മുങ്ങണ തഞ്ചത്തിലാരാരേ
ഞാറ്റടി ചിങ്കാരം മൂളുന്നുണ്ടേ
ചക്രം ചവിട്ടും നിൻ വേർപ്പുനീരൊപ്പുമ്പം
വൃശ്ചിക മഞ്ഞിന് വേദനകൾ
അയ്യപ്പന്റമ്മയ്ക്ക് വയ്യാണ്ടായെടീ ചിങ്ങോലി ചിറ്റേ
കന്നിക്കുളപ്പാല കൊയ്യാൻ നിക്കണതാരാരും കണ്ടാലോ
[ 2 ]
ഓ തെയ്യത്തിമി ചിഞ്ചിലം പാടത്ത് പൊലിയേ
പൊലിയേ
തെയ്യത്തിമി ചിഞ്ചിലം പാടത്ത് പൊലിയേ പൊലിയേ
പയ്യെ പയ്യെ കിളിച്ചുണ്ടത്തുരുകണ കിളിയേ കിളിയേ [ 2 ]
വൈക്കോൽക്കൂനയ്ക്കപ്പുറമാരെടീ പഞ്ചാരച്ചിരുതേ
വയ്യാവേലിത്തരം ചോദിക്കണതല്ലതിനാവാമേ
ചക്കരമാവിൽ പടർന്നു കേറണ കാവാലം മുല്ലേ
കൊച്ചാണിയ്ക്കും മച്ചമ്പിക്കും ഉള്ളതിനെന്തുണ്ട്
Ещё видео!