Song : Thaaram Vaalkannaadi Nokki...
Movie : Keli [ 1991 ]
Director : Bharathan
Lyrics : Kaithapram
Music : Bharathan
Singer : KS Chithra
ആ... ആ... ആ...
താരം വാല്‍ക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാല്‍ക്കണ്ണാടി നോക്കി
മഞ്ഞണിഞ്ഞ മലരിയില്‍
നിനവുകള്‍ മഞ്ഞളാടി വന്ന നാള് [ മഞ്ഞണിഞ്ഞ ]
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍ [ 2 ]
പൂരം കൊടിയേറും നാള്
ഈറന്‍ തുടിമേളത്തൊടു ഞാനും
വാല്‍ക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാടി നോക്കി
നൂറു പൊന്‍തിരി നീട്ടിയെന്‍
മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍ [ നൂറു ]
ഇലക്കുറി തൊട്ടു കണിക്കുടം തൂവി [ 2 ]
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊഴിയുമ്പോള്‍ നമ്മള്
ആ... ആ... ആ... നമ്മള്
വാല്‍ക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാടി നോക്കി [ താരം ]
Ещё видео!