ഗായിക : അഷിത . പി . വി
സംഗീതം : അഷിത . പി . വി
വരികൾ : അഷിത . പി . വി
ആൽബം : ആശിച്ചോൾ
കാവിലെ അമ്മയോടന്നാദ്യം കേണവൾ
ആശിച്ച ആണിനെ തന്നീടാനായ്
ആരാരും മോഹിക്കും എന്ടാണൊരുത്തനെ
നാലാളറിയാതെ തന്നീടാനായ്
കാവിലെ അമ്മയോടന്നാദ്യം കേണവൾ
ആശിച്ച ആണിനെ തന്നീടാനായ്
ആരാരും മോഹിക്കും എന്ടാണൊരുത്തനെ
നാലാളറിയാലെ തന്നീടാനായ്
മിന്നും കെട്ടിട്ട്
സിന്ദൂരം തൊട്ടിട്ട്
എൻ കയ്യ് നിൻ കയ്യിൽ
തന്നീടുമ്പോൾ
ഒരുനാളും കൈവിടാതെന്നെ നോക്കാനായ്
ഉള്ളുരുകി അന്ന് ചൊല്ലീലെ ഞാൻ
പട്ടിണി ആയാലും
കൂര ആയാലും
ആശിച്ച ആണിന്റെ കൂടെയല്ലേ
ഏന്തെന്നെ ആയാലും
ചേർത്തങ്ങു പിടിക്കുമ്പോൾ
കാവിലെ അമ്മയെ ഓർത്തീടും ഞാൻ
നാളുകളോരോന്നായ് എണ്ണിയങ് പോയപ്പോൾ
കാലങ്ങളേറെ കടന്നുപോയി
ഒരു കുഞ്ഞിക്കാൽ കാണാനും
മുലയൂട്ടിയുറക്കാനും
ഏതോരു പെണ്ണിന്റേ മോഹമല്ലേ
കാവിലെ അമ്മയെ കേണങ്ങു വിളിച്ചപ്പോൾ
കൈനീട്ടി തന്നില്ലെൻ പൊന്നു മോനെ
ആശിച്ച ആണൊരുത്തൻ
കൈവിട്ടു പോയപ്പോൾ
ജീവിക്കാൻ തന്നില്ലെ പൊന്നു മോനെ
തെറ്റുകൾ കുറ്റങ്ങളെല്ലാമുണ്ടെന്നാലും
എല്ലാം വിധിയല്ലെൻ കാവിലമ്മേ
ദുഃഖങ്ങൾ മറന്നിട്ടും
സ്വപ്നങ്ങൾ നെയ്തിട്ടും
ഓരോരോ നാളും കടന്ന് പോയി
കുഞ്ഞിനെ താരാട്ട് പാടിയുറക്കീട്ട്
പുല്ലരിയാനായി പോയതല്ലേ
പുല്ലും താലേലേറ്റി കുരേല് വന്നപ്പോ
കുഞ്ഞിന്റെ കരച്ചില് കേട്ടവള്
പൊന്നുംകുടത്തിന്റെ ഉറക്കം കഴിഞ്ഞിട്ട്
പുന്നാര കുട്ടനായേറ്റിരുന്നു
അമ്മേടെ മോനാണെ
പുന്നാര മോനാണെ
കൊഞ്ചിക്കൊണ്ടവള് വാരിയെടുത്തു
പൊന്നുംകുടത്തിന് പാലൂട്ടി കിടന്നപ്പോൾ
നാടി ഞരമ്പുകൾ വലിയും പോലെ
കാല് കടയുന്നു നാവു വിറങ്ങുന്നു
ചതിച്ചോ ഭഗവതീ കാവിലമ്മേ
പാട വരമ്പത്തു പുല്ലേറ്റി വരുമ്പഴേ
കാലിന്മേയെന്താണ്ട് കൊത്തുമ്പോലെ
കുഞ്ഞു തനിച്ചല്ലേ എന്നങ്ങു ഓർത്തപ്പോൾ
ഒന്നങ്ങു നോക്കാതെ പോന്നതല്ലേ
കാലും നീലക്കുന്നു
കുഞ്ഞും നീലക്കുന്നു
കാവിലെ അമ്മേ കാത്തീടണേ
എന്നെയും മോനെയും ചേർത്ത് പിടിച്ചമ്മ
എല്ലാ ദുരിതവും തീർത്തതാണോ ….
എല്ലാ ദുരിതവും തീർത്തതാണോ ….
Ещё видео!