ചലച്ചിത്രതാരം എന്നതിലുപരി അവതാരകന് എന്ന നിലയിലാണ് മിഥുന് രമേഷ് എന്ന കലാകാരന് മലയാളികള്‍ക്ക് സുപരിചിതന്‍. ടെലിഫിലിം, സീരിയല്‍ എന്നിവയില്‍ സജീവമായിരുന്ന കാലത്താണ് ചലച്ചിത്രരംഗത്തേക്ക് മിഥുന്റെ പ്രവേശനം.2000ല്‍ പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ഫാസില്‍ കൂട്ടുകെട്ട് ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തിലും മിഥുന് പ്രധാന റോളുകളില്‍ ഒന്നില്‍ എത്തി. ജോഷി സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളിലും പിന്നീട് മിഥുന് നിറഞ്ഞ സാന്നിധ്യമായി. പിന്നീട് ദുബായിലേക്ക് താമസം മാറിയ മിഥുന് ദുബായ് ഹിറ്റ് എഫ്എമ്മിലൂടെ അവതാരകനായി പ്രേക്ഷകഹൃദയം കൈയടക്കി. വ്ളോഗര്‍ കൂടിയായ ലക്ഷ്മിയാണ് നടന്റെ ഭാര്യ. പ്രണയിച്ച് വിവാഹിതരായവരാണ് ഇവര്‍. മസിലു പിടിത്തമില്ലാത്ത അവതരണശൈലിയിലാണ് മിഥുനെ കുടുംബപ്രേക്ഷകരുടെ പ്രിയ അവതാരകനാക്കിയത്. മിഥുനും ഭാര്യ ലക്ഷ്മിയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സകുടുംബം ദുബായിലാണ് മിഥുനും ലക്ഷ്മിയും മകള്‍ക്കൊപ്പം സന്തോഷ ജീവിതം നയിക്കുന്നത്. സിനിമയില്‍ കാര്യമായി വേഷം ലഭിച്ചില്ലെങ്കിലും ആര് ജെ ആയി ദുബായില്‍ കഴിയുകയായിരുന്നു മിഥുന്.
#LakshmiMenon #MithunRamesh #Tanvi #BadaiBungalow #Newflat #Flat
Ещё видео!