ഈ മഴക്കാലത്ത് ദോശമാവൊക്കെ പുളിപ്പിച്ച് എടുക്കാൻ ഇച്ചിരി ബുദ്ധിമുട്ട് തന്നെ ആണ്. ഇടക്കു അടപ്പ് തുറന്ന് ദോശ മാവ് പുളിച്ചു പൊങ്ങുന്നുണ്ടോ എന്ന് തുറന്ന് നോക്കുന്ന ഒരു ശീലവും ഉണ്ട്. എന്നാലും പുളിച്ചു പൊന്തിയ ദോശ മാവ് കാണുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ്. Perfect dosa batter.
Ingredients
ഇഡ്ഡലി റൈസ്/idli rice - 2 cup
ഉഴുന്ന്/Urad dal - 1cup
അവൽ/poha/ beaten rice(white) - 1cup
ഉലുവ/fenugreek seeds - 1 tsp
ഉപ്പ്/salt - 1tsp
വെള്ളം/Water- 1.5 litre approx
👉ഉഴുന്നും അരിയും വേറെ വേറെ 4 മണിക്കൂര്‍ കുതിരാന്‍ വക്കുക. ഉഴുന്നിന്റെ കൂടെ ഉലുവ കൂടി ചേര്‍ക്കണം.
👉 4 മണിക്കൂര്‍ ശേഷം ഉഴുന്ന് ആദ്യം അരച്ചു എടുക്കാം. പിന്നീട് അരിയും അവലും കുറച്ച് കുറച്ചായി അരച്ച് എടുക്കാം. ശേഷം ഇതെല്ലാം ഒരു പത്രത്തില്‍ ഒഴിച്ച് കൈ കൊണ്ടു തന്നെ 5 മിനിറ്റ് നന്നായി യോജിപ്പിക്കുക. ശേഷം 8-10 മണിക്കൂര്‍ മാവ് പുളിക്കാന്‍ വെക്കാം. നന്നായി പുളിച്ചു പൊന്തിയ മാവിലേക്ക് ഉപ്പും ചേര്‍ത്തു ഇളക്കി ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കി എടുക്കാം.
👉ദോശ ഉണ്ടാക്കുമ്പോള്‍ മാവ് കുറച്ചു കൂടെ വെള്ളം ഒഴിച്ച് യോജിപ്പിച്ചതിന് ശേഷം ഉണ്ടാക്കാം.
*മിക്സിയിൽ ആണ് അരക്കുന്നത് എങ്കിൽ 4 മണിക്കൂര്‍ ഉഴുന്നും അരിയും കുതിര്‍ത്ത ശേഷം 1 മണിക്കൂര്‍ ഫ്രിഡ്ജില്‍ എടുത്തു തണുക്കാന്‍ വെക്കാം. മിക്സിയിൽ മാവ് അരക്കുമ്പോൾ ചൂടാകാതേ ഇരിക്കാന്‍ ആണ് ഇത്.
👉soak urad dal and idli rice separately for 4 hours. Add fenugreek seeds along with urad dal. After 4 hours first grind urad dal. After that add soaked rice and poha. Grind this in batches. After that pour all the batter into a bowl and mix it with hands for 5 minutes. Then ferment for 8-10 hours. After batter fermented add salt and mix well. Then make idli or dosa.
*If you are grinding it in mixy jar, then after 4 hours of soaking the urad dal and idli rice keep it in refrigerator for 1 hour so that the batter will not become too hot while grinding.
.
.
.
.
.
.
Please follow @easy_cooking_island
.
.
.
.
.
#dosa #dose #dosalover #morning #southindianbreakfast #breakfast #healthyfood #southindian #reelitfeelit #voiceover #ownvoice
Ещё видео!