അഹ്മദ് നബിയുടെ പടിവാതില്‍ ഹിദായത്തുറവിടം
അടിമുടി ഉടയോന്റെ സ്വിഫത്ത് കത്തിര്ക്കത്തിത്തിളങ്ങുന്നിടം ...
അടര്ന്നിടുമൊരു നോട്ടം കൊണ്ട് കഠിന കൊടുമ പാതകം ...
അകന്നിടും അമ്മാറത്തെന്നധര്മ്മത്തിന്റെ ഇരുളകം
പുലരും ... പടി പടി പടി തിരുമധുമൊഴിയിവിടം..
പടരും ... പടച്ചനാഥന്‍ സ്തുതിച്ച നൂറിന് കിരണം ... (2)
ശക്കത് ദിക്കില്‍ ഹഖിന്നെതിരായി വന്നതും ...
ശക്തമായ് ലോകത്ത് സത്യത്തിന് വിത്ത് വിതച്ചതും ....(2)
ഇരുലോക വിജയത്തിന് സബബാണ്
ഇറയോന്റെ അരുമ റസൂലോര് ...
ഇസ്ലാമിന് അതിശയ പൂവാണ് ...
ഈമാന്റെ നൂറാതിരു വജ്ഹാണ് ...
വിടരും വദനം ഹൃദയം കവര്ന്നിടുന്നൊരഴകാ
വിതറും വചനമജബ് മധുഒഴുകും ചേലാ
ഉടച്ചു തമസ്സ് ഉലകിലുദിച്ച നൂറിത്
ഉറച്ചു മനസ്സില്‍ വിതച്ച മഹാ തൗഹീദ്
കാരുണ്യക്കടലായ നബിയാണ്
കലിമപ്പൂ അഴകിന്റെ ഒളിവാണ്
ഖുദ്റത്തുടയോന്റെ തെളിവാണ്
കാമില്‍ നബി ആലങ്ങള്ക്കജബാണ്
Ещё видео!