മികച്ച രീതിയിൽ കൂൺ കൃഷി ചെയ്യുന്ന കർഷകരോട് കൂൺകൃഷിയിൽ താൽപര്യമുള്ളവർ സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങൾ ഇതിന് ഇവിടെ ഡിമാൻഡ് ഉണ്ടോ? വിൽക്കുന്നത് എങ്ങനെയാണ്? വലിയ തോതിൽ ഉൽപാദിപ്പിച്ചാൽ വിൽക്കാൻ കഴിയുമോ? എന്നിങ്ങനെയാണ്. എന്നാൽ, ഒരിക്കലും വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ച്, വൻ തോതിൽ ഉൽപാദിപ്പിച്ചശേഷം വിപണി കണ്ടെത്തേണ്ട വിളയല്ല കൂൺ എന്ന് ഈ മേഖലയിലുള്ള ഓരോ കർഷകരും പറയും. ഇന്ന് മികച്ച രീതിയിൽ വിപണി പിടിച്ച കർഷകരെല്ലാംതന്നെ ചെറിയ തോതിൽ തുടങ്ങി കൃഷി പഠിച്ച് ഘട്ടം ഘട്ടമായി വളർന്നവരാണ്. കാരണം മറ്റു പച്ചക്കറികളെപ്പോലെ കൂണിനെ ഒരു അവശ്യ വസ്തു എന്ന തോതിൽ ആരുംതന്നെ പരിഗണിക്കുന്നില്ലെന്നതു തന്നെ കാരണം. അതുകൊണ്ടുതന്നെ ഇരുന്നിട്ടേ കാൽ നീട്ടാവൂ എന്നു പറയുന്നതുപോലെതന്നെയാണ് കൂൺകൃഷിയുടെയും കാര്യം. ഓരോ കർഷകരും തങ്ങളുടേതായ മാർക്കറ്റ് കണ്ടെത്താൻ പല രീതികളും സ്വീകരിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ വിപണിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പരാമർശിക്കാം.
Ещё видео!