Song : Oru Raajamalli...
Movie : Aniyathipraavu
Director : Fazil
Lyrics : S Ramesan Nair
Music : Ouseppachan
Singers : MG Sreekumar & Chorus
ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ [ ഒരു രാജമല്ലി ]
ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം
പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം [ 2 ]
തനിച്ചുപാടിയപാട്ടുകളെല്ലാം
നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
കൂടെവിടെ മുല്ലക്കാടെവിടെ
ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ? [ ഒരു രാജമല്ലി ]
ഓഹോഹോ..ഏഹെഹേ ഹേ .......
തെളിഞ്ഞുവോ കവിള്‍ച്ചെണ്ടിലും നാണം
അലിഞ്ഞുവോ കിളിക്കൊഞ്ചല്‍ കേട്ടനെഞ്ചകം [ 2 ]
നിറഞ്ഞുതൂവിയ മാത്രകളെല്ലാം
നിനക്കായ് വെണ്മണി മുത്തുകളാക്കി
താമരയില്‍ കന്നിപ്പൂവിതളില്‍
എന്നെച്ചേര്‍ത്തൊന്നു പുല്കിനീ മയങ്ങുകില്ലേ? [ ഒരു രാജമല്ലി ]
Ещё видео!