Divya tharam Mannil pirannu
ദിവ്യതാരം മണ്ണില്‍ പിറന്നു
രാജരാജന് അവതരിച്ചു (2)
ബേത്ലഹേം പുരിയില്‍ കാലിതന്‍ കൂട്ടിലായ്
മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്‍പൈതലായ്
(ദിവ്യതാരം…)
(ബേത്ലഹേം പുരിയില്‍…)
ദിവ്യതാരം മണ്ണില്‍ പിറന്നു
ഒരു താരകം ദൂരെ വാനിലായ്
രാജാധി രാജന്റെ വരവിനായ്
മഞ്ഞു പെയ്യുമീ ശാന്തരാത്രിതന്
ദിവ്യ സംഗീതമായ് ദേവദൂതരും
(ഒരു താരകം..)
ലോക രക്ഷകനായ് ദൈവം പിറന്നു
സ്നേഹ താരമായ് പുലരി വിരിഞ്ഞു
(ലോക രക്ഷകനായ് …)
മാലാഖ വൃന്ദം ആമോദരായ്
രാജകുമാരനെ വണങ്ങി
(മാലാഖ വൃന്ദം..)
(ദിവ്യതാരം…)
കുഞ്ഞു പൈതലിന് കാഴ്ച്ചയേകിടാന്
ആട്ടിടയര്‍ വന്നു കൂട്ടമായ്
വാനവൃന്ദവും ദൂതസംഘമായ്
ദേവാധി ദേവനു സ്തുതികളായ്
(കുഞ്ഞു പൈതലിന്…)
മണ്ണില്‍ മാനവര്‍ക്കായവന്‍ പിറന്നു
പാരില്‍ പാപ വിമോചകനായി
(മണ്ണില്‍…)
ഗോശാല തന്നില്‍ പൊന്നൊളിയായ്
ദേവകുമാരന്റെ ജനനം
ഗോശാല തന്നില്‍
(ദിവ്യതാരം…(2)
(ബേത്ലഹേം പുരിയില്‍…(2)
(ദിവ്യതാരം…)
======================
🔔Subscribe our Channel 🔔
[ Ссылка ]
=
Leave your comments 📝, if you like 👍🏻 this video 🎥
We love 💗 to hear your opinion ✍️
Ещё видео!