Film: Aviyal
Song: Manjin Thooval
Music: Sharreth
Lyrics: Nizam Hussain
Singers: KS Chithra, Unni Menon
മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ ചേലേറുന്നു
പുതു മഞ്ഞിൻ നാണം പോൽ
പുലർ കാല മേഘം പോൽ
ഏതോ ഏതോ
ഏതോ..മോഹം പോലെ ….
ചന്തം ചിന്തും ചെല്ല കാറ്റേ പൂവും ചൂടി വാ …
അത്തം പത്തിന് മുറ്റത്തെത്താൻ പൂവും കൊണ്ടേ വാ…
മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ ചേലേറുന്നു
ഇള വെയിൽ പുണരുമീ കറുക തൻ നാമ്പിൻ തുമ്പിൻ മേൽ
കുളിരിലും പുളകമായ് പുലരി തൻ തൂവൽ ചോരുന്നു
കനവേറി നില്കുന്നു തീരം
തിരി കാത്തു നില്കുന്നെൻ മോഹങ്ങൾ
ഇനിവരും ഇരവുകൾ
പുതു കനവറിയുവ തെന്നെന്നോ
ചന്തം ചിന്തും ചെല്ല കാറ്റേപൂവും ചൂടി വാ …
അത്തം പത്തിന് മുറ്റത്തെത്താൻ പൂവും കൊണ്ടേ വാ…
മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ ചേലേറുന്നു….
തൊടിയിലെ ശലഭമോ മലരിതൾ മാറിൽ ചായുംപോൾ
മധുവിലും മധുരമേ മൊഴികളോ പവിഴം തോൽക്കുന്നു..
വഴി കാത്തു നില്കും ഞാൻ എന്നെന്നും….
മിഴി വേകി നിൽക്കുന്നേൻ സ്വപ്നങ്ങൾ
അഴകിടും നിനവുകൾ
ഇനി അതിലലിയുവ തെന്നെ..
ചന്തം ചിന്തും ചെല്ല കാറ്റേ പൂവും ചൂടി വാ …
അത്തം പത്തിന് മുറ്റത്തെത്താൻ പൂവും കൊണ്ടേ വാ…
മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ ചേലേറുന്നു….
പുതു മഞ്ഞിൻ നാണം പോൽ
പുലർ കാല മേഘം പോൽ
ഏതോ ഏതോ ഏതോ.. മോഹം പോലെ ….
ചന്തം ചിന്തും ചെല്ല കാറ്റേ പൂവും ചൂടി വാ …
അത്തം പത്തിന് മുറ്റത്തെത്താൻ പൂവും കൊണ്ടേ വാ…
മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ ചേലേറുന്നു…
Content Owner : Manorama Music
Facebook : [ Ссылка ]
YouTube : [ Ссылка ]
Twitter : [ Ссылка ]
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos
Ещё видео!