സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവിയാണ് ലക്ഷ്മി. ഈ ലക്ഷ്മിയുടെ എട്ട് അവതാര രൂപങ്ങളെയാണ് അഷ്ടലക്ഷ്മി എന്ന് അറിയപ്പെടുന്നത്. നമ്മുടെ ജീവിതത്തിന്റെ പരിപാലനത്തിനും പുരോഗതിക്കും നമുക്ക് നല്കിയ സുപ്രധാന ഘടകമാണ് സമ്പത്ത്.
സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കല്‍പ്പത്തിലാണ് അഷ്ടലക്ഷ്മി എന്ന അവതരാര രൂപങ്ങള്‍ ഉദ്ഭവിച്ചിരിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ അഷ്ടലക്ഷ്മി എന്ന സങ്കല്പത്തില് സമ്പത്ത് എന്നാല്‍ അഭിവൃദ്ധി ആരോഗ്യം, വിദ്യ, ധൈര്യം, സന്താനങ്ങള്‍, ശക്തി എന്നീ ഘടകങ്ങളാണ് കാണിക്കുന്നത്.
ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ അഷ്ടലക്ഷ്മീ സങ്കല്പത്തെ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഈ ദിവ്യ ഊര്‍ജ്ജത്തിന്റെ എട്ട് വശങ്ങളും എട്ടു രൂപങ്ങളിലുള്ള ലക്ഷ്മിദേവിയെ ആരാധിക്കാനുള്ള അഷ്ടലക്ഷ്മി സ്തോത്രങ്ങളും വായിക്കാം.
Samanthra TV
Ещё видео!