#Worship24x7
Dr.Blesson Memana II Live Worship - 3 II Enikkoru Uthana Geetham II Yeshu Avan Aarilum Valiyavan II
എനിക്കൊരു ഉത്തമഗീതം
എന്റെ പ്രിയനോട് പാടുവാനുണ്ട്
എന്റെ യേശുവിന്നായെഴുതിയ ഗീതം
ഒരു പനിനീർ പൂ പോലെ മൃദുലം
എന്റെ ഹൃദയത്തെ തൊടുവാൻ,
മുറിവിൽ തലോടുവാൻ
യേശുവേ പോലാരെയും ഞാൻ കണ്ടതില്ല
ഇത്രയേറെ ആനന്ദം ജീവിതത്തിലേകുമെന്ന്
യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല
പതിനായിരത്തിലതി ശ്രേഷ്ഠൻ;
എനിക്കേറ്റം പ്രിയമുള്ള നാഥൻ
എന്റെ ഹൃദയം കവർന്ന പ്രേമകാന്തൻ
സർവ്വാംഗസുന്ദരനേശു
മരുഭൂമിയിൽ അർദ്ധപ്രാണനായ്
ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ
സ്നേഹക്കൊടിയിൽ എന്നേ മറച്ചു
ഓമനപ്പേർ ചൊല്ലിയെന്നെ മാറോടണച്ചു
സ്വർഗ്ഗഭവനം ഒരുക്കിയതിൽ
വേഗമെന്നെ ചേർപ്പാൻ
എന്റെ പ്രിയൻ വന്നിടും
ആ നല്ല നാളിനായ് കാത്തിരുന്നെൻ
സ്നേഹമെന്നിൽ ദിനം തോറും വർദ്ധിച്ചിടുന്നേ
Ещё видео!