Song : Chenthamaradhala
Album : Poornathrayeesham Ashraye
Music : Sreevalsan J Menon
Lyrics : Manku Thampuran
Artist : Meera Rammohan & Thara
Violin: Edappally Ajithkumar
Mridangam : Balakrishna Kamath.
Edaykka : Tripunithura Krishnadas.
Melam : Udayan Namboothiri and group.
Western Choir Arrangement : Amal Antony.
Flute : Rison.
Tabla and Percussions : Sunil Kumar.
Sitar : KJ Paulson.
Santoor : Rohan Krishan Ratan
Programmers : Anil K K and Aby Salvin Thomas,
Mixdown & Master : Jayakrishnan, Mumbai.
Chant : E N Narayanan, Rwithwik K S, Deekshith KS.
Ayyappan Pattu Chorus : Kannan, Ravi Menon, K G Vijayan, K R Rajesh, Shyam Krishna.
Ottam Thullal Chorus : Rajiv Menon, Karun Menon, Shyam Menon and Vinod Menon.
Thiruvathira Chorus : Meera and Thara.
Western Choir : Amal Antony. Akhilesh Kumar, Jobel Roy, Jyothi Menon, Aparna James and Sangeetha Rao.
Field Recording and Studio recording : Saji R Nair, Chethana Sound Studios, Chiyaram.
Recording Assistants : (Field) Vishnu, Nittu and Akash.
Presented By : Kalyani Muzik
Media Partner : Sound Cloud
Malhar Creations
Lyrics :--------
ചെന്താമരദളനേത്രൻ തന്നെ
സന്ധ്യയ്ക്കൻപൊടു കണ്ടീടിൽ
സന്തോഷം താനെന്നേ ചൊൽവാൻ
ഹന്ത! നിനച്ചാലാളാകു (2)
പൊന്നിൻമകുടം ശിരസിധരിച്ചും
മിന്നും തിലകം നെറ്റിയിലും
താമരദളമതിനാമയമേകും
കോമളമാകും നയനയുഗം (2)
എള്ളിൻപൂവ്വിനുള്ളിൽത്തള്ളും
ഭള്ളു കുറയ്ക്കും നാസികയും
തൊണ്ടിപ്പഴമതിനിണ്ടൽ മുഴുക്കും
ചുണ്ടുകൾ രണ്ടും കണ്ടീടിൽ (2)
വെളുവെളെയുള്ളൊരു മുത്തിനോടൊക്കും
തെളുതെളെയുള്ളാരു പല്ലുകളും
കർണ്ണദ്വയമതിൽ മീനാകാരം
കുണ്ഡലയുഗളം ചാർത്തിമുദാ (2)
ചന്ദ്രനോടൊക്കും തിരുവദനം മൃദു
സുന്ദരമന്ദസ്മിതരുചിയും
തൃക്കയ്യുകളിൽ ചക്രാദികളും
കങ്കണവരകടകാദികളും (2)
സ്വസ്തിദമാകും കണ്ഠം തന്നിൽ
നിസ്തുലമാകും കൗസ്തുഭവും
ദുഷ്കൃതഹരമായീടുമുരസ്സിൽ
നിഷ്ക്കം പുഷ്ക്കരമാലകളും (2)
തുളസീപിച്ചകമാലകളും നൽ
മുല്ലപ്പൂമലർ മാലകളും
നാനാവിധമാം മണിമാലകളും
മാനംചേരും വനമാല (2)
കടിതടദേശ പീതാംബരവും
വടിവൊടു ചാർത്തിയരഞ്ഞാണും
കരിവരകരസമുരുദ്വയവും
സുരുചിരജാനുദ്വയവരവും (2)
ശ്രീപതിപാദദ്വന്ദ്വം തന്നിൽ
ശോഭിച്ചീടും നൂപുരവും
നന്നായ് ചാർത്തിയനന്തൻ തന്നിൽ
ആനന്ദേന വസിച്ചരുളും (2)
ഭക്തിയോടർച്ചിച്ചീടും തുളസീ
പത്രംകൊണ്ടു വിളങ്ങീടും
മംഗളമൂർത്ത! നിൻകഴലടിയൻ
മംഗളമതിനായ് കൂപ്പുന്നേൻ (2)
മംഗളമൂർത്ത! നിൻകഴലടിയൻ
മംഗളമതിനായ് കൂപ്പുന്നേൻ. (2)
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
#poornathrayeesha #songs #chenthara #chenthaamaradhala #thiruvathirasong #thiruvathira #song #anchunalla #sreevalsanjmenon #malharcreations #poornathrayeeshamashraye
Ещё видео!