In this video we have explain how to make unakkalari payasam using kerala style broken brown rice. Hope you will try this recipe & share your feedback in the comment section below...
#unakkalaripayasam
#onamspecialpayasam
#payasamrecipe
#അരിപായസം
ഉണക്കലരി പായസം
നല്ല ഉണക്കലരി -കാൽകിലോ
ശർക്കര -1/2kg(മധുരം നോക്കി ചേർക്കാം )
തേങ്ങാ പാൽ -1 തേങ്ങയുടെ
ജീരകം, ഏലക്കായ് പൊടിച്ചത് -2 സ്പൂൺ
നെയ്യ് -കാൽ കപ്പ് (7 ടേബിൾ സ്പൂൺ )
1)തേങ്ങാ തിരുമ്മി, ഒന്നും, രണ്ടും, മുന്നും പാൽ എടുത്തു വെക്കാം...
2)ശർക്കര,കാൽ കപ്പ് വെള്ളം ചേർത്ത് നല്ലപോലെ ഉരുക്കി, അരിച്ചെടുക്കാം
3)... ഉണക്കലരി നല്ലപോലെ കഴുകി വെള്ളം കളഞ്ഞ്, ഒരു കുക്കറിലേക്ക് ഇടാം.. അതിലേക്ക് മൂന്നാം പാലും, ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് വേവിച്ചടുക്കാം... ഏകദേശം ഒരു 5 വിസിൽ അടിച്ചു കഴിയുമ്പോൾ കുക്കർ ഓഫ് ചെയ്യാം
4)ഒരു ഉരുളി അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് കുറച്ച് ഒഴിച്ചു കൊടുക്കാം, ശേഷം. വേവിച്ചു വെച്ചിരിക്കുന്ന ചോറ് അതിലേക്കു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. (ഗ്യാസ് സിമ്മിൽ ഇടാൻ മറക്കരുത്...)
എടുത്തു വെച്ചിരിക്കുന്ന രണ്ടാം പാൽ ചേർത്ത് ഇളക്കി ഒരു പത്തു മിനിറ്റ് വേവിക്കാം. അതിന് ശേഷം അതിലേക്കു ശർക്കര ഉരുക്കി വെച്ചിരിക്കുന്നത് ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കാം... ജീരകവും, ഏലക്കാ പൊടിച്ചതും ഇപ്പോൾ ചേർത്ത് കൊടുക്കാം.. ഒരു നുള്ള് ഉപ്പും ചേർത്ത് മെല്ലെ ഇളക്കി കൊടുക്കാം... ലാസ്റ്റ് ഒന്നാം പാൽ ചേർത്ത് നല്ലപോലെ ചൂടായി കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം.
ബാക്കിയുള്ള നെയ്യിൽ കശുവണ്ടിയും, ഉണക്ക മുന്തിരിയും വറുത്തു പായസത്തിൽ ചേർത്ത് കൊടുക്കാം.
Ещё видео!