കഴിഞ്ഞയാഴ്ച തമിഴകത്തെ അമ്മയുടെ വേര്‍പാട് കാരണം കാര്യങ്ങളൊന്നും അത്രകണ്ട് അങ്ങോട്ട് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല കാശിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതൊക്കെ പതിവ് തള്ളല്‍ മാത്രമായിക്കൊണ്ടിരിക്കുന്നതിന്റെ ഒരു നിരാശയും ഉണ്ടായിരുന്നു. എന്നാലും ഒരു ആഡംബര വിവാഹം അത്യാവശ്യം ഒച്ചപ്പാടുണ്ടാക്കി. മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്റെ ഖദറിട്ട നേതാവുമായ അടൂര്‍ പ്രകാശിന്റെ മകന് അബ്കാരി ബിസ്നസ്കാരനും പൊതുപ്രവര്‍ത്തകനുമായ ബിജൂ രമേശിന്റെ മകളെ വിവാഹം കഴിച്ചപ്പോളൊരുക്കിയ ആഡംബര ചടങ്ങുകളാണ് കോണ്‍ഗ്രസില്‍ തന്നെ ഒരു മുറുമുറുപ്പൊക്കെ ഉണ്ടാക്കിയത്. കാര്യം ശരിയാണ് കാശുള്ളവര്‍ അവരവരുടെ കഴിവനുസരിച്ച് കല്യാണം നടത്തിയാല്‍ ആര്‍ക്കാണ് ചേതം. എന്നാലും കാശിന് ക്ഷാമമുള്ള ഈ കാലത്ത് ഇതു കുറച്ച് കൂടിപ്പോയെന്ന് പലരും പറഞ്ഞു. എങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം എല്ലാവരും ആഡംബരത്തിന്റെ രാഷ്ട്രീയം ഒന്ന് മനസിലാക്കണം. ധിം തരികിട തോം, എപ്പിസോഡ്: 198.
Ещё видео!