Song : Kannaam Thumpee Poramo...
Movie : Kakkothikkavile Appooppan Thaadikal [ 1988 ]
Director : Kamal
Lyrics : Bichu Thirumala
Music : Ouseppachan
Singer : KS Chithra
കണ്ണാന്തുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളില്‍ പൂക്കാലം
കളിയാടാനീ കിളിമരത്തണലോരം
കളിയാടാനീ കിളിമരത്തണലോരം
(കണ്ണാന്തുമ്പീ...)
വെള്ളാങ്കല്ലിന്‍ ചില്ലുംകൂടൊന്നുണ്ടാക്കാം
ഉള്ളിനുള്ളില്‍ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ വാവേ വാവാച്ചീ
കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
പിന്നിക്കൊരുത്തൊരു മാല തീര്‍ക്കാം
തിങ്കള്‍ക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടത്തരാം
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ
(കണ്ണാന്തുമ്പീ...)
ഏലേലം കാറ്റാലോലം കൈ വീശുമ്പോൾ
പങ്ങി പങ്ങി പൊങ്ങി പൊങ്ങാറില്ലേ നീ
എന്തേ മിണ്ടാത്തൂ വാവേ വാവാച്ചീ
നിന്നടുത്തെത്തുമ്പോൾ എന്നകത്തെത്തുന്നു
ണ്ടെങ്ങോ മറന്നിട്ട ബാല്യകാലം
പിച്ച നടന്നൊരാ കൊച്ചുന്നാൾ പിന്നെയും
ഇച്ച കൊടുക്കാറുമില്ല ദൈവം
ഇന്നുമെന്നോർമ്മയിൽ നീ കൊച്ചു
കണ്ണുനീർത്തുള്ളിയല്ലേ
Ещё видео!