Lyrics by: Kuttiyil George
മാറരുതേ മുഖം മറയ്ക്കരുതേ
തള്ളരുതെന്നെ തള്ളരുതേ
ഒരിക്കലീ ജഗത്തേയും ജഡത്തേയും
പിരിയുമ്പോളാരുണ്ടെന്നെ നടത്താൻ
ഒരിക്കലും പിരിയാതെ അടുത്തിരിപ്പാൻ
വൻ കൃപയും തിരുമുഖവും തന്നെ
മരുഭൂവാ-മിഹത്തിൽ ഞാനഭയാർത്ഥി
കരങ്ങളിൽ ജലമില്ല കുടിപ്പാനായ്
അടുത്തെങ്ങും തണലില്ല വസിപ്പാനായ്
ഇവിടെയും നിന്മുഖം മറയ്ക്കരുതെ
പറക്കുന്ന കാക്കകൾക്കാഹാരം
നടക്കുന്ന മൃഗങ്ങൾക്കിരയും നീ
കൊടുക്കുന്ന നാഥനെ അറിവാനായ്
ഹൃദയത്തെ തുറക്ക നീ ദിനം തോറും
കേഴുന്നില്ല ജനം നടുങ്ങുന്നില്ല
പാടുന്നു ഞാൻ പക്ഷി പറവയേപോൽ
വീഴുന്നു ഞാൻ തിരു പാദങ്ങളിൽ
പദവിയല്ലോ നിൻ പിതൃസ്നേഹം
#MararutheMughamMaraykaruthe
#OldMalayalamChristianSong
#ChristianMusic
#ChristianSongs
#ChristianDevotionalSongs
#MalayalamChristianSongs
#MalayalamChristianDevotionalSongs
Ещё видео!