ഭാര്യയുടെ ആത്മഹത്യയില്‍ പങ്കുണ്ടെന്ന് സമ്മതിച്ച് ഉണ്ണി രാജന് പി ദേവ്. സ്ത്രീധനത്തിന്റെ പേരില്‍പല തവണ മാനസികമായും ശാരീരകമായും പ്രിയങ്കയെ ഉപദ്രവിച്ചെന്നും പൊലീസിനോട് സമ്മതിച്ചു. നിലവില്‍ ഗാര്‍ഹിക പീഡനം ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉണ്ണിക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്. പ്രിയങ്ക തൂങ്ങിമരിക്കുന്നതിന് തൊട്ടുമുന്‍പും ഉണ്ണിയോട് ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തി. ഉപദ്രവത്തില്‍ ഉണ്ണിയുടെ അമ്മയ്ക്കും പങ്കെന്ന് പ്രിയങ്ക പറഞ്ഞിരുന്നതായി പ്രിയങ്കയുടെ അമ്മ വ്യക്തമാക്കി. ഉണ്ണിയുടെ അമ്മ ശാന്തമ്മയേയും ഉടന്‍ അറസ്റ്റ് ചെയ്യും. തിരുവനന്തപുരം വെമ്പായം സ്വദേശിയും കൊച്ചിയിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയുമായ പ്രിയങ്കയും നടനായ ഉണ്ണിയും തമ്മില്‍ ഒന്നരവര്‍ഷം മുന്‍പ് പ്രണയിച്ചായിരുന്നു വിവാഹം. എന്നാല്‍ പ്രിയങ്കയുടെ കുടുംബ പശ്ചാത്തലത്തെ കുറ്റപ്പെടുത്തിയും പണം ആവശ്യപ്പെട്ടും മാസങ്ങളായി നടന്ന മാനസിക ശാരീരിക ഉപദ്രവമാണ് ഇരുപത്തഞ്ചുകാരിയുടെ മരണത്തിലെത്തിയതെന്നാണ് ഉണ്ണിയെ ചോദ്യം ചെയ്തോടെ വ്യക്തമായത്.
Ещё видео!