എണ്‍പതുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു മേനക. പിന്നീട് നിര്‍മ്മാതാവ് സുരേഷ് കുമാറിനെ വിവാഹം കഴിച്ച് മേനക കുടുംബിനിയായി മാറി. ഇവരുടെ മകള്‍ കീര്‍ത്തി സുരേഷ് സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. മേനകയുടെ സൗന്ദര്യവും അഭിനയവും ഒരു പോലെ ലഭിച്ച മകളാണ് കീര്‍ത്തി.ഇപ്പോള്‍ തങ്ങളുടെ 33ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് സുരേഷ് കുമാറും മേനകയും.
ഇവര്‍ക്കും ആശംസകളുമായി ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് കീര്‍ത്തി. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് ഇരുവരും. കോവിഡ് സാഹചര്യത്തില്‍ സിനിമാ ഷൂട്ടിങ് നിര്ത്തിവച്ചിരിക്കുന്നതുകൊണ്ട് മക്കളായ രേവതിയും കീര്‍ത്തിയും തിരുവനന്തപുരത്തെ വീട്ടില്‍ തന്നെയുണ്ട്.
#MenakaSuresh #SureshKumar #WeddingAnniversary #KeerthiSuresh
Ещё видео!