വീഡിയോയുടെ 00:34 സെക്കൻഡിൽ നിങ്ങൾക്ക് മുകൾ ഭാഗം പൊളിഞ്ഞ ബങ്കർ കാണാനാകും. എൻവർ ഹോജയുടെ സ്വേച്ഛാധിപത്യ ഭരണത്തെ പ്രകീർത്തിക്കുന്നതാണ് ബങ്കറുകൾ എന്ന് പറഞ്ഞു ജനങ്ങൾ തെരുവിലിറങ്ങുകയും ബങ്കറിലേക്ക് ബോംബെറിയുകയും ചെയ്തപ്പോൾ ഉണ്ടായ കേടുപാടാണ് അത്. അധികാരികൾ ബങ്കറിന്റെ തകർന്ന കുറച്ചുഭാഗം സിമന്റുകൊണ്ട് അറ്റകുറ്റപ്പണി ചെയ്തു മുകൾഭാഗം കേടുപാട് വന്ന വിധം തന്നെ നിലനിർത്തുകയാണുണ്ടായത്.
വിഡിയോയിൽ പറയാതെ വിട്ട കുറെ കാര്യങ്ങൾ പറയാനാണ് ഈ കുറിപ്പ് കൂടെ ചേർക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി റഫറൻസ് വെബ്സൈറ്റ് വിവരങ്ങൾ കൂടെ ചേർക്കുന്നു.
1 . [ Ссылка ]
2 . [ Ссылка ]
3. [ Ссылка ]
Paranoid dictatorship - അതായിരുന്നു എൻവർ ഹോജയുടെ ഭരണം.
ഈ തുരങ്കത്തിലൂടെയുള്ള യാത്ര നീണ്ട 45 വർഷത്തെ അൽബേനിയൻ ജനതയുടെ സാമൂഹികമായ മാനസികമായ ഒറ്റപ്പെടലിനെയും ഭ്രാന്തൻ ചിന്താഗതികൾ എന്ന് തോന്നിപ്പിക്കുന്ന എന്നാൽ ഏകാധിപത്യത്തിന്റെ ഫാസിസറ് അജണ്ടകളെയും മറനീക്കി കൊണ്ടുവരുന്നുണ്ട്. ഇതിന്റെ 24 മുറികളിൽ ഓരോന്നും 1945-1991 കാലഘട്ടത്തിൽ ഏകദേശം 100,000 അൽബേനിയക്കാരുടെ രാഷ്ട്രീയ പീഡനങ്ങൾ, കമ്മ്യൂണിസം കാലത്ത് സിഗുറീമേ എന്ന് അൽബേനിയൻ ഭാഷയിൽ പറയുന്ന രാജ്യ സുരക്ഷയുടെ പേരിൽ ഉണ്ടായിട്ടുള്ള പീഡനങ്ങൾ , ചരിത്രത്തിന്റെ ഈ ഇരുണ്ട കാലഘട്ടത്തിൽ ഭരണകൂടത്തിന്റെ പീഡന മാർഗങ്ങൾ കാണിക്കുന്ന പ്രദർശനങ്ങൾ എന്നിവ വിവരിക്കുന്നുണ്ട് .
ഇതിൽ സിഗുറീമേ എന്ന് വിളിക്കപ്പെടുന്ന രാജ്യ സുരക്ഷാ വിഭാഗത്തിന് രഹസ്യ ഫോട്ടോഗ്രാഫി വിഭാഗം ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശത്രുക്കൾ ആയുള്ളവർ- അതിർത്തി അടച്ചതിനാൽ രാജ്യത്തു നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നവർ, രക്ഷപ്പെട്ടവരുടെ അൽബേനിയയിൽ ഉള്ള കുടുംബക്കാർ, രാഷ്ട്രീയ തടവുകാർ, പാർട്ടിക്കെതിരെ പ്രക്ഷോഭം , പ്രചാരണം ചെയ്ത ജനങ്ങൾ, സ്വേച്ഛാധിപത്യത്തെ കലാ സാഹിത്യപരമായി പ്രതിരോധിച്ചവർ എന്ന് തുടങ്ങി ഭരണകൂടത്തിന് എതിരെയുള്ള പോസ്റ്ററുകൾ വരെ ആരെന്ന് കണ്ടെത്തി അവരെ പിടികൂടാനും ഇനി പാർട്ടിക്ക് ഇഷ്ടമില്ലാത്തവരെ കള്ള തെളിവുകൾ ഉണ്ടാക്കി അകത്താക്കാനും ഈ ഫോട്ടോഗ്രാഫി വിഭാഗത്തിനെ ഇൻവെർ ഹോജ നിയമിച്ചു. ഫോട്ടോഗ്രാഫി ഇമേജുകൾ ഉപയോഗിച്ചത് തെളിവുകൾ ആയും അതിലുപരി ജനങ്ങളിൽ രാജ്യ സുരക്ഷാ ചിന്തക്ക് ആക്കം കൂട്ടാനും ജനകീയ വിദ്വേഷം പ്രോത്സാഹിപ്പിക്കാനും കൂടിയായിരുന്നു. ഇതിനായി ഉപയോഗിച്ച ഗ്ലു മെത്തേഡുകളും നെഗറ്റീവിൽ വരച്ചു ചേർക്കുന്ന കൃത്രിമ രീതികളും ഇവിടെ വിശദീകരിക്കുന്നുണ്ട്.
ഈ രീതിയിൽ അരങ്ങേറിയ കുപ്രസിദ്ധി ആർജിച്ച സംഭവങ്ങളിലൊന്ന് “Weapons in the Church” -പള്ളിയിലെ ആയുധങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
ഇൻവെർ ഹോജയുടെ ഭരണത്തിനോട് കൂറുള്ളവർക്ക് ഫോട്ടോഗ്രാഫിക് ക്യാമറകൾ തിരിച്ചറിയുന്നതിനും അവയുടെ ഉപയോഗത്തിനുമായി 5 ദിവസത്തെ കോഴ്സിലൂടെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി. സൈന്യം, സമ്പദ്വ്യവസ്ഥ, സംസ്കാരം, ആഭ്യന്തര മന്ത്രാലയം മുതലായവയിലെ പാർട്ടിക്ക് എതിരായുള്ള ഗ്രൂപ്പുകളെ കണ്ടെത്തുന്നതിന് ശേഷമാണ് ഫോട്ടോഗ്രാഫി മാനിപുലേഷനും cleansing campaign ഉകളും ഓൺ ആക്കുന്നത്.
അൽബേനിയയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് കർശനമായ സൗന്ദര്യശാസ്ത്ര നിയമങ്ങൾ അനുസരിക്കേണ്ടിവന്നു, "സോഷ്യലിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്" വിപരീതമായി കണക്കാക്കിയാൽ മുടിയും താടിയും മുറിക്കാൻ ആളുകൾ നിർബന്ധിതരാകുന്നു. ഈ ആവശ്യത്തിനായി, 1975 മുതൽ, പ്രധാന അതിർത്തി പോയിന്റുകളിൽ പ്രത്യേക ബാർബർഷോപ്പും തുണിക്കടയും സേവനമനുഷ്ഠിച്ചുപോന്നു , വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ അവരുടെ രൂപം എങ്ങനെ ആയിരിക്കണം എന്ന് കമ്മ്യൂണിസ്റ്റ് Atheist ഭരണകൂടം തീരുമാനിച്ചു.
ഒരു സ്വേച്ഛാധിപതിയുടെ വിചിത്രവും ഭ്രാന്തവുമായ മനസ്സിലൂടെ ഒരു യാത്ര ഈ മ്യൂസിയം നൽകുന്നുണ്ട് . എൻവർ ഹോജയുടെ ഭരണകാലത്തെ രാഷ്ട്രീയ ഭ്രാന്തിന്റെ പ്രതീകമായ ഇത് അൽബേനിയ സന്ദർശിക്കുന്നവരും രാജ്യത്തിന്റെ ചരിത്രത്തിൽ താൽപ്പര്യമുള്ളവരുമായ എല്ലാ ആളുകളും തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.
എല്ലാ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും ഒരിക്കൽ അവസാനിക്കുന്നു എന്ന ആശയത്തെ ഉചിതമായി പ്രതീക വൽക്കരിച്ചുകൊണ്ടു അസ്തമയ സൂര്യനെ അഭിമുഖീകരിക്കുന്ന ബൊളിവാർഡിൽ യാത്ര മനോഹരമായി സമാപിക്കുകയാണ്.
shot on Blackmagic Pocket Cinema 6K
For all the gear I use:
Amazon: [ Ссылка ]
Connect with me on
Instagram: [ Ссылка ]
Facebook: [ Ссылка ]
telegram: [ Ссылка ]
Music
get 2 extra months of music subscription using this link
[ Ссылка ]
#albania #malayalamtravelvlog #coldwar
The bunkers were the brainchild of Enver Hoxha, a former partisan who ruled post-war Albania for 40 years under a regime both brutal and surreal. Convinced that everyone from neighboring Yugoslavia to Greece, NATO and even his former allies in the Soviet Union wanted to invade his country, Hoxha embarked on a bunker-building program of titanic proportions.
Today, they continue to litter the countryside, brooding over mountain valleys, silently guarding crossroads and highways, lined like unearthly statues on deserted beaches. Their legacy goes beyond the physical; each is thought to have cost the equivalent of a two-bedroom apartment, and their construction undoubtedly helped turn Albania into one of the poorest countries in Europe, a legacy which remains to this day.
#albaniamalayalam #albaniamalayalamtravel
Ещё видео!