#juliusmanuel #narrationbyjulius #his-stories
#വേട്ടക്കഥ #Moby-Dick
ഇരുപത് മീറ്ററോളം നീളം ........തല മാത്രം ശരീരത്തിന്റെ മൂന്നിലൊന്നോളം വരും ! ...മനുഷ്യനേക്കാളും അഞ്ചിരട്ടിയോളം വലിപ്പമുള്ള തലച്ചോര്‍ ! ..... ഇതൊരു അന്യഗ്രഹജീവിയെപ്പറ്റിയുള്ള വിവരണമല്ല ...... ഭൂമിയിലെ ഏറ്റവും വലിയ സസ്തനികളില്‍ ഒന്നായ sperm whale ആണിത് . സമുദ്രത്തിന്റെ അഗാതങ്ങളിലെയ്ക്ക് ഊളിയിട്ട് ഇരകളെ പിടിക്കുന്നതില്‍ അഗ്രഗണ്യരാണ് സ്പേം തിമിംഗലങ്ങള്‍. 2,250 മീറ്റര്‍ ആഴം വരെ നീര്‍ക്കാംകുഴി ഇട്ടു മുങ്ങുന്ന ഇവ , അത്രയും ആഴത്തില്‍ ചെല്ലാന്‍ കഴിയുന്ന അപൂര്‍വ്വം സസ്തനികളില്‍ ഒന്നാണ് . ആശയമിനിമയതിനായി 230 ഡെസിബല്‍ ശബ്ദം വരെ ജലത്തിനടിയില്‍ ഉണ്ടാക്കാന്‍ ഇവയ്ക്ക് കഴിയും ! ഇത്രയൊക്കെ കഴിവുകളുള്ള ഇവറ്റകള് ബുദ്ധിമാന്മാര് തന്നെയാണോ ?
ഗവേഷകരെ കുഴയ്ക്കുന്ന ഒരു ചോദ്യമാണിത് . കാരണം ഇത്രയും വലിയ തലച്ചോര്‍ ഉണ്ടെങ്കിലും കാര്യങ്ങള്‍ ഓര്‍ത്തുവെയ്ക്കുവാനുള്ള മെമ്മറിയുടെ കുറവാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കുന്നത് . അതുകൊണ്ട് തന്നെ പലകാര്യങ്ങളും ഇവ പെട്ടന്ന് മറന്നുപോകാനും സാധ്യത ഉണ്ട് എന്നാണ് പലരും കരുതുന്നത് . പക്ഷെ ഇക്കാര്യങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ തിമിംഗലവേട്ടക്കാരോട് ചോദിച്ചാല്‍ അവര്‍ സമ്മതിച്ച് തരില്ല എന്ന് മാത്രം ! കാരണം ചരിത്രത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്പേം തിമിംഗലങ്ങളുടെ പേര് അത്രക്കും മോശമാണ് . അക്കാലങ്ങളില്‍ തീര്‍ത്താല്‍ തീരാത്ത പകയുടെ, നിണമണിഞ്ഞ അനേകം കഥകള്‍ നാവികര്‍ക്ക് നമ്മോട് പറയാനുണ്ടാകും !
* Video Details
Title: തിമിംഗില വേട്ടക്കഥ | In The Heart of the Sea | Story of Essex | Story behind Moby Dick |
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
Youtube: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
*Credits
Music/ Sounds: YouTube Audio Library
©www.juliusmanuel.com
Ещё видео!