Music: വിദ്യാധരൻ
Lyricist: പി ഭാസ്ക്കരൻ
Singer: യേശുദാസ്
Film : കാണാൻ കൊതിച്ച്
സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഖഭാരങ്ങളും പങ്കുവെയ്ക്കാം സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഖഭാരങ്ങളും പങ്കുവെയ്ക്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഖഭാരങ്ങളും പങ്കുവെയ്ക്കാം ...
ആശതൻ തേനും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്ക്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം
ദുഖഭാരങ്ങളും പങ്കുവെയ്ക്കാം....
കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്ക്കാം
ജീവന്റെ ജീവനാം കോവിലിൽ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം
ദുഖഭാരങ്ങളും പങ്കുവെയ്ക്കാം ....
സങ്കല്പ കേദാരഭൂവിൽ വിളയുന്ന പൊൻകതിരൊക്കെയും
പങ്കുവെയ്ക്കാം.....
കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ നമ്മളേ നമ്മൾക്കായ് പങ്കുവെയ്ക്കാം - ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം....
ദുഖഭാരങ്ങളും പങ്കുവെയ്ക്കാം
ആശതൻ തേനും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്ക്കാം
ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം...
ദുഖഭാരങ്ങളും പങ്കുവെയ്ക്കാം ....
DISCLAIMER - These songs have been uploaded for hearing pleasure only and as an archive for good music. By i don't wish to violate any copy rights owned by the respective owners of these songs. I don't own any copyright of the song myself. If any song is in violation of the copyright you own, then please let me know, I shall remove it from my youtube channel
Ещё видео!