Location: Kunnathur Padi Muthappan Devasthanam, Payyavoor, Kannur.
Part #1: [ Ссылка ]
Part #2: [ Ссылка ]
തെയ്യത്തിന്റെ ചെറിയ രൂപമാണ് വെള്ളാട്ടം. അതായത് തെയ്യത്തിന്റെ ബാല്യവേഷം. എങ്കിലും എല്ലാ തെയ്യങ്ങൾക്കും വെള്ളാട്ടമില്ല. ചില തെയ്യങ്ങൾക്ക് തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെയും മറ്റു ചിലത് തോറ്റം ,തെയ്യം എന്നിങ്ങനെയുമായിരിക്കും. അപൂർവ്വം ചില തെയ്യങ്ങൾക്കു മാത്രമെ തോറ്റം , വെള്ളാട്ടം ,തെയ്യം എന്നീ മൂന്ന് അംശങ്ങൾ കാണൂ.
തോറ്റവേഷമുള്ള തെയ്യത്തിന് പൊതുവേ വെള്ളാട്ടമോ, വെള്ളാട്ടമുള്ള തെയ്യത്തിന് പൊതുവേ തോറ്റവേഷമോ കാണാറില്ല. വെള്ളാട്ടം തെയ്യം തന്നെ. ഇതിനെ തെയ്യത്തിന്റെ ബാല്യ രൂപമായി കാണാം. പ്രധാന വ്യത്യാസം മുടിയിലാണ്. വെള്ളാട്ടത്തിന് തിരുമുടിയില്ല. ചെറിയ മുടി മാത്രം. വെള്ളാട്ടം തെയ്യരൂപമായി വരുമ്പോഴാണ് തിരുമുടി ധരിക്കുന്നത്. തെയ്യം എന്ന സങ്കല്പം പൂർണ്ണത കൈവരിക്കുന്നത് തിരുമുടി ധരിക്കുന്നതോടു കൂടിയാണ്. ഉറഞ്ഞാടലും ഉരിയാട്ടവും എല്ലാം നടത്തുന്നത് തിരുമുടി ധരിക്കുന്നതോടെയാണ്.
കേരളത്തിനകത്തും പുറത്തും നിരവധി മുത്തപ്പ മടപ്പുരകളിലും വീടുകളിലും തറവാടുകളിലും മുത്തപ്പന് കെട്ടിയാടിവരുന്നു. വീടുകളില്‍ വച്ച് മുത്തപ്പന് വെള്ളാട്ടം കെട്ടിയാടുന്നത് മലബാറില്‍ വളരെ വിശേഷമായ ഒരു ചടങ്ങാണ്. പുതിയ ഭവനം എടുത്ത് ഗൃഹപ്രവേശനദിവസവും, വിവാഹം, സന്താന സൗഭാഗ്യം മുതലായ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥനയായി മുത്തപ്പന്റെ വെള്ളാട്ടം വീട്ടില്‍ വച്ച് നടത്തിവരുന്നു.
Yaathra - The Essence of Life 👣❤️🏁
Our Instagram: [ Ссылка ]
Our Facebook: [ Ссылка ]
Our Travel Partner: [ Ссылка ]
#YAATHRA #യാത്ര #यात्रा #IamOOO #IamOutOfOffice #IamOOOin #OurYaathra #നമ്മുടെയാത്ര #EnnatheYaathra #ഇന്നത്തെയാത്ര #Sree #Pramith #HariPallavoor #Yatra #Yathra #Yaathra Yaathra യാത്ര यात्रा
Ещё видео!