ഇല്ലിക്കൽ കല്ല്
----------------------
കോട്ടയം ജില്ലയിലെ പ്രസിദ്ധിയാർജിച്ച് വരുന്ന മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് പാലായിൽ നിന്നും ഏകദേശം 26കിലോമീറ്റർ അകലെ സമുദ്ര നിരപ്പിൽ നിന്നും 3400 അടി ഉയരത്തിൽ ഉള്ള ഇല്ലിക്കൽ മലയും കല്ലും. ഈ അടുത്താണ് ഇല്ലിക്കൽ കല്ല് backside view Road പണികഴിഞ്ഞ് സഞ്ചാരികൾക്ക് തുറന്നു കൊടുത്തത്. ഇപ്പൊൾ രണ്ടു വഴിയിലൂടെ നമുക്ക് ഇല്ലിക്കൽ കല്ല് എത്താം.
ഇല്ലിക്കൽ കല്ല് - മേലടുക്കം വഴിയാണ് ഇല്ലിക്കൽ കല്ലിൻ്റെ front side view ൽ എത്തുക. പുതിയ back side road Thalanadu വഴിയാണ്. ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയ് - തലനാട് - മൂന്നിലവ് റോഡിലൂടെ ഈ പുതിയ മനോഹരമായ റോഡിലേക്കും അതുവഴി ഇല്ലിക്കൽ കല്ലിൻ്റെ backside ലേക്കും എത്താം.
പുതിയ road um ഇല്ലിക്കൽ കല്ലിൻ്റെ backside view ഉം ആണ് ഈ വീഡിയോയിൽ. കോട മഞ്ഞ് നിറഞ്ഞ വഴിയിലൂടെയുള്ള യാത്രയും മലമുകളിൽ നിന്നുള്ള മനോഹരമായ സൂര്യാസ്തമയവും സഞ്ചാരിക്ക് മനസംതൃപ്തി നൽകുന്ന അനുഭവമാണ്. ചെറു ചാറ്റൽ മഴയത്ത് ഏലക്ക ഇട്ട നല്ല ചൂട് കട്ടൻ കാപ്പി കൂടി ആകുമ്പോൾ ഈ ഒരു ചെറിയ ട്രിപ്പ് പൂർണമായും മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാവുമെന്നുറപ്പ്!!!
Ещё видео!