ഈ കല്പ്പടവില് ഈ മരത്തണലില്‍
ഒരിക്കല്‍ കൂടി നീ ഇരുന്നെങ്കില്‍
ഒരു വേനല്‍ മുഴുവനും അടരുന്ന പൂക്കളായ്
ഇനിയും നിന്നെ ഞാന്‍ മൂടിയേനെ
മൂടിയേനെ.. ( ഈ കല്പ്പടവില് ...)
ഒരു മഴക്കാലം നിനക്കു ഞാന്‍ തന്നേനെ
അതിലൊരു മിന്നലായ് പടര്‍ന്നേനെ (2)
പടര്‍ന്നേനെ....
ഹിമബിന്ദു ചൂടിയ പൂവിതളായ് നീ
ശിശിരത്തില്‍ വീണ്ടും ഉണര്ന്നെങ്കില്
ഹൃദയത്തിലാണു ചുവപ്പു ഞാന്‍ തന്നേനെ
ഉയിരിലെ ചൂടും പകര്‍ന്നേനെ (2)
പകര്‍ന്നേനെ...
ഇനി വരും കാലങ്ങള്‍ അറിയാത്ത പാതകള്‍
ഒരു ബിന്ദു വെയില് വന്നു ചേര്‍ന്നുവെങ്കില്‍
ഇതു വരെ പറയാതെ പ്രിയ രഹസ്യം
ഹൃദയ ദളങ്ങളില്‍ കുറിച്ചേനെ...
ചിത്രം : ഔട്ട് ഓഫ് സിലബസ് (2006)
രചന : റഫീഖ് അഹമ്മദ്
സംഗീതം : ബെന്നറ്റ് - വീത്രാഗ്
ആലാപനം : ജി വേണുഗോപാൽ
Ещё видео!