Song : Sangeethame Nin Poonchirakil...
Movie : Meen [ 1980 ]
Lyrics : Yusufali Kecheri
Music : G.Devarajan
Singers : K.J.Yesudas & Chorus
ഓ... ഓ... ഓ...
സംഗീതമേ... നിന് പൂഞ്ചിറകില്‍
എന്നോമലാള്‍ തന് കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതില്‍
വേദന വിടര്‍ത്തിയ പനിനീരോ... [ സംഗീതമേ ]
ഹൃദയങ്ങള്‍ ഒന്നായ് ചേര്‍ന്നലിഞ്ഞാല്‍
കദനങ്ങള്‍ പിറകെ വിരുന്നു വരും [ ഹൃദയങ്ങള്‍ ]
വിധിയുടെ കൈയ്യില്‍ ജീവിതം വെറുമൊരു
വിളയാട്ടു പമ്പരമല്ലേ
വിളയാട്ടു പമ്പരമല്ലേ ഓ...ഓ...ഓ... [ സംഗീതമേ ]
അനുരാഗ ഗാനം വിടരുമ്പോള്‍
ആത്മാവില്‍ ദുഃഖങ്ങള്‍ വളരുമെന്നോ [ അനുരാഗ ]
കറയറ്റ പ്രേമം കാലമാം കവിയുടെ
കരുണാര്‍ദ്ര ഗദ്ഗദമല്ലേ
കരുണാര്‍ദ്ര ഗദ്ഗദമല്ലേ ഓ...ഓ...ഓ...
സംഗീതമേ നിന് പൂഞ്ചിറകില്‍
എന്നോമലാള്‍ തന് കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതില്‍
വേദന വിടര്‍ത്തിയ പനിനീരോ
വിട തരൂ മല്സഖീ ...
വിട തരൂ മല് സഖീ
മല് സഖീ.. മല് സഖീ...
Ещё видео!