Film: Ennu Ninte Moideen
Directed by: R.S.Vimal
Produced by : Suresh Raj , Binoy Shankarath , Ragy Thomas
Lyrics: Rafeeq Ahammed
Music: M Jayachandran
Singers: Shreya Ghoshal
#kaathirunnukaathirunnu #ennunintemoideen @Satyammusics
കാത്തിരുന്ന് കാത്തിരുന്ന്
പുഴമെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ്
വേനലിൽ ദലങ്ങൾ പോൽ
വളകളൂർന്നു പോയ്
ഓർത്തിരുന്ന് ഓർത്തിരുന്ന്
നിഴലുപോലെ ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ്
നൂല് പോലെ നേർത്തു പോയ്
ചിരി മറന്നു പോയി
ഓരോ നേരം തോറും നീളും യാമം തോറും
നിന്റെയോർമ്മയാലെ എരിഞ്ഞിടുന്നു ഞാൻ
ഒരോരോ മാരിക്കാറും നിന്റെ മൗനം പോലെ
എനിക്കായ് പെയ്യുമെന്ന് കാത്തു ഞാൻ
മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു
തെന്നി തെന്നി കണ്ണിൽ മായും നിന്നെ കാണാൻ
എന്നും എന്നും എന്നും
ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ
നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ
ഇന്നോളം കാണാപ്പൂക്കൾ ഈറൻ മുല്ലക്കാവിൽ
നമുക്കായ് മാത്രമൊന്നു പൂക്കുമോ
തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു
ചിമ്മി ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ
എന്നും എന്നും എന്നും
Subscribe Now
Satyam Music: [ Ссылка ]
Satyam Jukebox: [ Ссылка ]...
Satyam Videos: [ Ссылка ]...
Satyam Audios: [ Ссылка ]
Follow us
Satyam Audios Facebook - [ Ссылка ]
Satyam Audios Twitter -
[ Ссылка ]
Satyam Audios Website -
[ Ссылка ]
Satyam Audios Pinterest - [ Ссылка ]
Ещё видео!