എം ടി വാസുദേവന്‍ നായരുടെ മരണ വാര്‍ത്ത എത്തിയപ്പോള്‍ ഏറ്റവും അധികം ആളുകള്‍ അറിയാന്‍ ആഗ്രഹിച്ചത് അദ്ദേഹത്തിന്റെ പഴയ കാല ജീവിതത്തെ കുറിച്ചായിരുന്നു. തന്റെ സിനിമകളിലൂടെയും എഴുത്തിലൂടെയും ഒളിഞ്ഞും തെളിഞ്ഞും ആദ്യ ഭാര്യയെ കുറിച്ച് പരാമര്‍ശിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹവുമായി അടുത്തു നിന്നിരുന്ന ആളുകള്‍ക്ക് മാത്രമെ അറിയുമായിരുന്നുള്ളൂ. ബോധപൂര്‍വ്വം അദ്ദേഹം മറക്കാന്‍ ശ്രമിച്ചിരുന്ന കാലം കൂടിയായിരുന്നു അത്. എങ്കിലും അവസാന നാളുകള്‍ വരെയും മൂത്തമകള്‍ സിതാരയെ പ്രാണനെ പോലെ അദ്ദേഹം സ്നേഹിക്കുകയും ചെയ്തിരുന്നു. അവിചാരിതമായി ജീവിതം തുടങ്ങിയവരായിരുന്നു എംടി വാസുദേവന്‍ നായരും സിതാരയുടെ അമ്മ പ്രമീളാ ദേവിയും.
#prameela #sithara #mt #saraswathy #wife #mtvasudevannair #malayalam #saraswathiteacher #me005 #mm0012
Ещё видео!