Copyright Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം 1 മുതൽ 12 വരെ ദശകങ്ങളുടെ ക്ലാസുകൾ സുപഥയുടെ 30 ഓളം വരുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സജ്ജനങ്ങൾക്കായി പങ്കുവെച്ചു കഴിഞ്ഞു. ഈ ക്ലാസുകൾ ഉടനെ തന്നെ ഈ youtube ചാനലിലും Upload ചെയ്യുന്നതായിരിക്കും.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ Youtube ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം:
ശ്രീമന്നാരായണീയം
ദശകം: 18 പൃഥുചരിതം
ശ്ലോകം : 7&8
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
18.7
ആത്മാനം യജതി മഖൈസ്ത്വയി ത്രിധാമ-
ന്നാരബ്ധേ ശതതമവാജിമേധയാഗേ
സ്പർദ്ധാലു: ശതമഖ ഏത്യ നീചവേഷോ
ഹൃത്വാശ്വം തവ തനയാത് പരാജിതോƒ ഭൂത്
🪔പദച്ഛേദം🪔
മഖൈ: + ത്വയി
ത്രിധാമൻ + ആരബ്ധേ
ശതമഖ: + ഏത്യ
ഹൃത്വാ + അശ്വം
പരാജിത: + അഭൂത്
🪔അന്വയം🪔
(ഹേ) ത്രിധാമൻ! ത്വയി മഖൈ: ആത്മാനം
യജതി ശതതമവാജിമേധയാഗേ
ആരബ്ധേ സ്പർധാലു: ശതമഖ: നീചവേഷ: ഏത്യ അശ്വം ഹൃത്വാ തവ തനയാത് പരാജിത: അഭൂത്.
🪔വാക്കുകളുടെ അർത്ഥം🪔
ത്രിധാമൻ - ത്രിലോകവാസിയായ ഭഗവാനേ!
മഖൈ: - യജ്ഞങ്ങൾ കൊണ്ട്
യജതി - ആരാധിക്കുന്നു
ശതതമവാജിമേധയാഗേ - നൂറാമത്തെ അശ്വമേധയാഗം
സ്പർദ്ധാലു: - അസൂയാലുവായ
ഏത്യ - വന്നിട്ട്
ഹൃത്വാ - അപഹരിച്ചിട്ട്
പരാജിത: അഭൂത് - പരാജയപ്പെട്ടവനായി ഭവിച്ചു
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
18.8
ദേവേന്ദ്രം മുഹുരിതി വാജിനം ഹരന്തം
വഹ്നൗ തം മുനിവരമണ്ഡലേ ജുഹൂഷൗ
രുന്ധാനേ കമലഭവേ ക്രതോ: സമാപ്തൗ
സാക്ഷാത് ത്വം മധുരിപുമൈക്ഷഥാ: സ്വയം സ്വം
🪔പദച്ഛേദം🪔
മുഹു: + ഇതി
മധുരിപും + ഐക്ഷധാ:
🪔അന്വയം🪔
മുനിവരമണ്ഡലേ ഇതി മുഹു: വാജിനം ഹരന്തം തം ദേവേന്ദ്രം വഹ്നൗ ജുഹൂഷൗ കമലഭവേ രുന്ധാനേ ക്രതൗ സമാപ്തൗ
ത്വം സ്വയം സ്വം സാക്ഷാത് മധുരിപും ഐക്ഷഥാ: .
🪔വാക്കുകളുടെ അർത്ഥം🪔
മുനിവരമണ്ഡലേ - മുനിശ്രേഷ്ഠസമൂഹം
വാജിനം - കുതിരയെ
ഹരന്തം - അപഹരിക്കുന്ന
വഹ്നൗ - അഗ്നിയിൽ ( ദാക്ഷിണാഗ്നിയിൽ)
ജുഹൂഷൗ - ഹോമിക്കാൻ ആഗ്രഹിച്ചപ്പോൾ
രുന്ധാനേ - തടഞ്ഞു
ക്രതൗ - യാഗത്തിൽ
സ്വം - സ്വന്തമായ
മധുരിപും - വിഷ്ണുവിനെ
ഐക്ഷഥാ: - കണ്ടു
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's
( Dr. Syam Malayil alias Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
Ph: 8089462210
Ещё видео!