കഥകളിപദം
വീര വിരാട കുമാര വിഭോ
ഉത്തരാസ്വയംവരം
രാഗം: ഉശാനി
താളം: മുറിയടന്ത (14 മാത്ര)
രചന: ഇരയിമ്മൻ തമ്പി
കോട്ടക്കൽ മധു
നെടുമ്പള്ളി രാംമോഹൻ
ചരണം 1
വീര ! വിരാട ! കുമാരാ വിഭോ !
ചാരുതരഗുണസാഗര ! ഭോ !
മാരലാവണ്യ! നാരീമനോഹാരിതാരുണ്യ!
ജയ ജയ ഭൂരികാരുണ്യ!
വന്നീടുക ചാരത്തിഹ പാരിൽത്തവ
നേരൊത്തവരാരുത്തര !
സാരസ്യസാരമറിവതിന്നും
നല്ല മാരസ്യ ലീലകൾ ചെയ്വതിനും...
ചരണം 2
നാളീകലോചനമാരേ ! നാം
വ്രീളകളഞ്ഞു വിവിധമോരോ
കേളികളാടി, മുദാ രാഗമാലകൾ പാടി
കരംകൊട്ടിച്ചാലവേ ചാടി തിരുമുമ്പിൽ
താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടു-
മാളികളേ! നടനംചെയ്തീടേണം ,
നല്ല കേളി ജഗത്തിൽ വളർത്തിടേണം .
ചരണം 3
ഹൃദ്യതരമൊന്നു പാടീടുവാൻ
ഉദ്യോഗമേതും കുറയ്ക്കരുതേ .
വിദ്യുല്ലതാംഗി! ചൊല്ലീടുകപദ്യങ്ങൾ ഭംഗി
കലർന്നു നീ സദ്യോ മതാംഗീ ! ധണം തക-
തദ്ധിമി തത്തെയ്യന്തത്തോംന്തത്തോംമെന്നു
മദ്ദളം വാദയ ചന്ദ്രലേഖേ!
നല്ലപദ്യങ്ങൾ ചൊൽക നീ രത്നലേഖേ!
ചരണം 4
പാണിവളകൾ കിലുങ്ങീടവേ , പാരം
ചേണുറ്റ കൊങ്ക കുലുങ്ങീടവേ,
വേണിയഴിഞ്ഞും നവസുമശ്രേണി പൊഴിഞ്ഞും
കളമൃദുവാണി മൊഴിഞ്ഞും-സഖി ഹേ !
കല്യാണീ! ഘനവേണീ! ശുകവാണീ! സുശ്രോണീ
ഇണങ്ങി
നാമിണങ്ങിക്കുമ്മിയടിച്ചിടേണം .
നന്നായ് വണങ്ങിക്കുമ്മിയടിച്ചിടേണം
Ещё видео!