"Exploring the Mystical Trikkur Mahadeva Temple 🏰
Join the Sreelakam Vlogs family as we explore the spiritual and cultural wonders of India! 🇮🇳🎥🌞
#cavetemple
#templevlog
#guhatemple
#thrissur
#templevlogs
#keralatemples
#lordshivatemples
#lordahivastatus
#ancienttemples
Email: trikkurmahadevan@gmail.com
Counter : 9605798950, Office : 8547999500, 0487-2353501
website:www.trikkurmahadevatemple.com
പൂജാക്രമങ്ങൾ
മഹാക്ഷേത്രങ്ങൾ എന്ന നിലയിലാണ് ഇവിടെ പൂജാ ക്രമങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അഞ്ചു പൂജ, നിത്യശീവേലി, നവകം എന്നിവ സ്ഥിരമായി നടന്നിരുന്നു. എടവം 15 മുതൽ തുലാം 31 വരെ ഭഗവാനെ ശീവേലിക്ക് പുറത്തേക്കെഴുന്നെള്ളിക്കാറില്ല. ഉഷപൂജക്ക് പകരം ഉഷനിവേദ്യമാണ് നടന്നുവരുന്നത്.
രാവിലെ നിർമ്മാല്യദർശനത്തിന് ശേഷം അഭിഷേകം മലർനി വേദ്യം എന്നി ചടങ്ങുകൾ നടന്നുവരുന്നു. പിന്നീട് ഉഷനിവേദ്യം, പ്രഭാ തപൂജ എന്നിവയാണ്. ഉച്ചപൂജയ്ക്ക് വിസ്തരിച്ച് ധാരയും അഭിഷേക ങ്ങളും നടത്തുന്നു. സന്ധ്യയ്ക്ക് ദീപാരാധന നട അടയ്ക്കാതെയാണ്. ഇതും ഇവിടുത്തെ പ്രത്യേകതയാണ്. ദീപാരാധനയ്ക്കുശേഷം പൂജ ഉണ്ടാകും . നിത്യവും ഗണപതിഹോമവും സന്ധ്യക്ക് ഭഗവതി സേവയും ഇവിൽ നടത്തിവരുന്നുണ്ട്.
ആണ്ടുവിശേഷങ്ങൾ
മകരമാസത്തിലെ തിരുവാതിരക്ക് ആറാട്ടോടുകൂടി പര്യവസാ നിക്കുന്ന 8 ദിവസത്തെ ഉത്സവം ആണ് പ്രധാനമായ വിശേഷം. എല്ലാ ദിവസവും ശീവേലി, ശ്രീഭൂതബലി എന്നിവ ഉണ്ടാകും. അഭീഷ്ടസിദ്ധിക്കായിട്ടാണ് ഉത്സ വബലി വഴിപാടായി നടത്തുന്നത്.. വലിയവിളക്ക് ദിവസം ക്ഷേത്രം ദീപ പു ഷ്പാലംകൃതമാകും.
ആറാട്ട് ക്ഷേത്രത്തിന് സമീപമുള്ള പുഴയിലാണ് നടക്കുക.
പഞ്ചഗവ്യ അഭിഷേകം
തുലാമാസത്തിലെ ഉത്രാടം മുതൽ മകയിരം വരെ 12 ദിവസം ഉച്ചപൂജയ്ക്ക് പഞ്ചഗവ്യംകൊണ്ട് ഭഗവാന് അഭിഷേകം നടത്തും. പശു വിന്റെ അഞ്ച് ഗവ്യങ്ങൾ - പാൽ, തൈര്, നെയ്യ്, ഗോമൂത്രം, ഗോമയം എന്നിവ നിശ്ചിതമാത്രയിൽ മിശ്രണം ചെയ്ത് പഞ്ചഗവ്യപൂജയും നവ കപൂജയും നടത്തുന്നു. വിശേഷപ്പെട്ട പല ഗുണങ്ങളുമുള്ള ദിവ്യ ഷധമാണ് പഞ്ചഗവ്യം. വ്രതാനുഷ്ഠാനങ്ങളോടെ വേണം പഞ്ചഗവ്യം സേവിക്കാൻ. 12 ദിവസത്തെ പഞ്ചഗവ്യം കഴിഞ്ഞാൽ തിരു വാതിര നാൾ ഭഗവാന് കളഭം അഭിഷേകം ചെയ്യും. പുണർതം നക്ഷ ത്രത്തിലെ നിർമാല്യത്തിന് നെയ്യ് അഭിഷേകം ചെയ്യുന്നതോടെ പഞ്ചഗ വ്യചടങ്ങുകൾ സമാപിക്കും.
മഹാശിവരാത്രി
രാവിലെ മുതൽ അഖണ്ഡനാമജപം, ദീപാരാധനയ്ക്കുശേഷമുള്ള ശയനപ്രദക്ഷിണം, അത്താഴപൂജയ്ക്ക് മഹാരുദ്രാഭിഷേകം ഇവയാണ് ശിവരാത്രി ദിവസം നടക്കുന്നത്. അത്യന്തം ക്ലേശകരമെങ്കിലും അനേകം ഭക്തർ ശയനപ്രദക്ഷിണം നടത്തി സായൂജ്യമടയുന്നു.
ധനുമാസത്തിലെ തിരുവാതിര
സ്ത്രീകൾ അനുഷ്ഠാനങ്ങളോടെ വ്രതമെടുക്കുന്ന ദിവസമാണ് ധനുമാസത്തിലെ തിരുവാതിര, രാവിലെ മുദ്രാഭിഷേകം ഉണ്ടാകും - 11 ഇനം ദ്രവ്യങ്ങൾ - എണ്ണ, പഞ്ചഗവ്യം, പഞ്ചാമൃതം, പാൽ, തൈര്, നെയ്യ്, തേൻ, കരിമ്പിൻ നീര്, ഇളനീര്, ശുദ്ധജലം എന്നിവ രുദ്രസൂക്തം ജപിച്ച് അഭിഷേകം നടത്തുന്നു. അകമ്പടിയായി പഞ്ചവാദ്യവും ഉണ്ടാ കും, രാത്രിയിൽ സ്ത്രീകൾ തിരുവാതിക്കളി തുടങ്ങിയ കലാപരിപാടികൾ നടത്തുന്നു. ഭഗവാന്റെ തിരുനാളായ തിരുവാതിര ദിവസങ്ങളിൽ നാമജപവും പ്രസാദഊട്ടും നടന്നുവരുന്നു.
കർക്കിടകവാവ് കഴിഞ്ഞ് ആദ്യത്തെ ഞായറാഴ്ചയോ മറ്റേതെ ങ്കിലും ശുഭമുഹൂർത്തത്തിലോ വിളവെടുപ്പ് ഉത്സവമായ ഇല്ലം നിറയും തൃപ്പുത്തരിയും നടത്തിവരുന്നു. പൂജകഴിഞ്ഞ് ഭക്തർക്ക് നെൽക്കതിരു കൾ പ്രസാദമായി നൽകുന്നു.
പ്രദോഷം
എല്ലാ പ്രദോഷദിവസങ്ങളിലും സന്ധ്യക്ക് വിശേഷാൽ ക്ഷീര അഭിഷേകവും പൂജയും നടക്കുന്നു. ഭഗവാന് ഏറ്റവും പ്രിയങ്കരമായ മുഹൂർത്തമാണ് പ്രദോഷം. ത്രയോ ശി സന്ധ്യയാണ് പ്രദോഷമായി ഗണിയ്ക്കപ്പെടുന്നൽ ധാരാളം ഭക്ത ജനങ്ങൾ പ്രദോഷപൂജ വഴിപാടായി നടത്തിവരുന്നു. ക്ഷേത്രത്തിൽ ഇടയ്ക്കിടെ മുറജപം, വാരമിരിക്കൽ എന്നിവയും നടന്നുവരുന്നു.
ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിൽ ളിൽ ഭാഗവതപാരായണവും നടന്നുവരുന്നു.
വഴിപാടുകൾ
കയർ ആണ് ഇവിടുത്തെ പ്രധാന വഴിപാട്. കയർ തിരു യിൽ സമർപ്പിക്കുക. കയറുകൊണ്ട് തുലാഭാരം എന്നിവയാണ് നമായും നടന്നുവരുന്നത്. ശ്വാസംമുട്ടിന് ഈ വഴിപാട് അത്യന്തം സിദ്ധി ഉള്ളതായി പറഞ്ഞുവരുന്നു.
.
ശിവക്ഷേത്രങ്ങളിലെ പ്രധാന വഴിപാടാണല്ലോ ധാര. ഇവിടെ ഉച്ചപൂജ സമയത്ത് മാത്രമേ ധാര നടത്താറുള്ളൂ. ജലമാണ് ധാരയ് ഉപയോഗിക്കുന്നത്. 101 കുടം ജലാഭിഷേകം വളരെ വിശിഷ്ടമായ വഴിപാടാണ്. .
ശംഖാഭിഷേകം
11 ആവർത്തി രുദ്രസൂക്തം ജപിച്ച് ഓരോ തവണയിലും ഒരു അഭിഷേകം ഒരു നിവേദ്യം എന്ന രീതിയിൽ നടത്തപ്പെടുന്ന പ്രധാന വഴിപാടാണ് ശംഖാഭിഷേകം.
പുഷ്പാഞ്ജലി
കൂവളത്തില, മൃത്യുഞ്ജയ പുഷ്പാഞ്ജലി, പുരുഷസൂക്തം, ഭാഗ്യസൂക്തം, സ്വയംവരം, ഐക്യമത്യസൂക്തം എന്നീ പുഷ്പാൻജലികൾ ധാരാളമായി നടന്നു വരുന്നു. 51 കൂവളത്തിലമാല ചാർത്തൽ ഒരു പ്രധാന വഴിപാടാണ്.
ആയില്യം നാളിൽ ആയില്യപൂജ, എല്ലാ വ്യാഴാഴ്ച, തിരുവാ എന്നീ ദിവസങ്ങളിൽ ബ്രഹ്മരക്ഷസ്സ്, പൂജ, ശർക്കര പായസം, പാൽപായസം, ഗണപതിക്ക് അപ്പം, ഒറ്റയപ്പം, വൈഷ്ണവ ചൈതന്യത്തിന് വെള്ളനിവേദ്യം ഇവയും പ്രധാന വഴിപാടുകൾ ആണ്.
പിൻവിളക്ക് ഭഗവാന് ഏറ്റവും പ്രിയങ്കരമാണ്. നിത്യേന ഗണപതിഹോമം, ആദ്യവെള്ളിയാഴ്ചകളിൽ വിശേഷാൽ ഗണപതിഹോമവും പതിവായി നടന്നുവരുന്നു. രോഗശ മനത്തിനായി മൃത്യുഞ്ജയഹോമം ഇവിടെ നടക്കുന്ന ഒരു പ്രധാന വഴിപാടാണ്. കറുകഹോമം, തിലഹോമം എന്നിവയും വഴിപാടായി നടത്തുന്നു.
കളഭാഭിഷേകം ഇവിടുത്തെ വളരെ വിശേഷപ്പെട്ട വഴിപാടാണ്. അരച്ച ചന്ദനമാണ് കളഭത്തിന് ഉപയോഗിക്കുന്നത്. തന്ത്രിയാണ് കള ഭത്തിന് കാർമ്മികത്വം വഹിക്കുക.
രുദ്രാഭിഷേകം
പതിനൊന്ന് വ്യങ്ങൾകൊണ്ട് ഋഗ്വേദത്തിലെ ശ്രീരുദ്രം ജപിച്ച് നടത്തുന്ന അഭിഷേകമാണ് രുദ്രാഭിഷേകം, അതിവിശിഷ്ടമായ ഒരു വഴിപാടാണ് ഇത്.
പ്രദോഷദിവസങ്ങളിൽ പ്രദോഷപൂജ, ഭഗവത്സവ, ഉമാമഹേ ശ്വര പൂജ എന്നിവയും ഭക്തന്മാരുടെ വഴിപാടായി നടന്നുവരുന്നു.
തുലാമാസം 1-ന് പോത്തോട്ടം എന്ന ഒരു ആഘോഷമുണ്ട്. പോത്തുകളെ പൂജിച്ച അമ്പലത്തിലെ കയറും മണിയുമായി പോത്തു കളെ ഓടിച്ച് പോത്തോട്ടപ്പറമ്പ് എന്ന പറമ്പിലെത്തി അവിടെയുള്ള കല്ലിനെ പ്രദക്ഷിണം വെയ്ക്കുന്നു. ക്ഷേത്രപ്രവേശനത്തിന് മുമ്പ് ഉണ്ടായിരുന്ന സമ്പ്രദായമായി രുന്നിരിക്കാം ഈ പോത്തോട്ടം.
💐💐💐💐
Ещё видео!