ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
DOWNLOD NOW : [ Ссылка ]
ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്കുമ്പോൾ സ്വന്തം ഫോൺ നമ്പറിന് പകരം അക്ഷയ കേന്ദ്രങ്ങളുടെയോ മറ്റോ,ഫോൺ നമ്പർ നൽകുന്നത് അപേക്ഷ സംബന്ധിച്ച വിവരം ലഭിക്കുന്നതിനു പോലും തടസ്സമാകുന്നു. ഇതേവരെ നിരസിക്കപ്പെട്ട അപേക്ഷകളിൽ ഭൂരിഭാഗം അപേക്ഷകളും നിരസിക്കാനുള്ള കാരണം കൃത്യമായി അപേക്ഷ നൽകിയില്ല എന്നതു കൂടിയാണ്. പലരും ഭൂമി തരം മാറ്റുന്നതിന് വേണ്ടി അക്ഷയ കേന്ദ്രങ്ങളിലോ അതുപോലുള്ള ഏതെങ്കിലും സേവന കേന്ദ്രങ്ങളിലോ പോയി അവര് പറയുന്ന രീതിയിൽ അപേക്ഷിക്കുകയാണ്. എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്.കൂടെ നൽകേണ്ടുന്ന രേഖകൾ എന്തൊക്കെയാണ്. എത്രയാണ് ഫീസ് അടക്കേണ്ടത്.വില്ലേജ് ഓഫീസിൽ നിന്നും കൃഷി ഓഫീസിൽ നിന്നും പരിശോധനയ്ക്ക് വരുമ്പോൾ എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്. തുടങ്ങിയുള്ള കാര്യങ്ങളിൽ ഒന്നും വ്യക്തത ഇല്ലാത്തത് കാരണം അപേക്ഷകളിൽ പല തെറ്റുകളും കടന്നു കൂടുന്നു. ഈ പ്രശ്നത്തിന്പരിഹാരം എന്ന രീതിയിലാണ് നെൽവയിൽ തണ്ണീർത്തന സംരക്ഷണനിയമ ത്തെക്കുറിച്ചും. തരം മാറ്റുന്നതിന് വേണ്ടിയുള്ള അപേക്ഷ നൽകേണ്ടുന്ന രീതികളെ ക്കുറിച്ചും.അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെയെന്നത് സംബന്ധിച്ചും. പുതുതായി വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും.വളരെ ലളിതമായി വിശദീകരിക്കുന്ന ഈ കൈപ്പുസ്തകം ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർക്കും. അപേക്ഷകൾ തയ്യാറാക്കുന്ന മറ്റു സേവന കേന്ദ്രങ്ങൾക്കും. ഭൂമിതരം മാറ്റലുമായി ബന്ധപ്പെട്ടിട്ടുള്ളമറ്റെല്ലാവർക്കും ഉപകാരപ്രദമായിരിക്കും ഈ കൈപുസ്തകം. ഞങ്ങളോട് പലരും ആവശ്യപ്പെട്ട പ്രകാരമാണ് ഇങ്ങനെ ഒരു കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിച്ച് അപേക്ഷ നൽകുകയാണെങ്കിൽ. അപേക്ഷകൾ വേഗത്തിൽ അനുകൂലമായി തീർപ്പു കൽപ്പിക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഒട്ടനവധി പുതിയ മാറ്റങ്ങളും നിരവധി കോടതി വിധികളും സർക്കാർ ഉത്തരവുകളും എല്ലാം ഉണ്ട്. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
ഭൂമി തരം മാറ്റാതെ വീട് നിർമിക്കാൻ എന്തുചെയ്യണം | GOVERNMENT INFORMATION | JANASEVA
Ещё видео!