ഫൈബർ വള്ളങ്ങൾ എത്തിയതോടെ തടി കൊണ്ടുള്ള വള്ളങ്ങളിപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. തടി വള്ളം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണവും കുറഞ്ഞെന്ന് വേണം പറയാൻ. ഒരു കാലത്ത് പ്രധാനമായും സഞ്ചാരത്തിനും മത്സ്യ ബന്ധനത്തിനും ഉപയോഗിച്ചിരുന്നത് തടിയിൽ തീർത്ത വള്ളങ്ങളായിരുന്നു. തടികളുടെ ലഭ്യത കുറവും തൊഴിലാളികളില്ലാത്തതുമൊക്കെയാണ് തടി വള്ളങ്ങളെ അകറ്റി നിർത്താൻ കാരണമായത്. എന്നാൽ ഏറെ പ്രതിസന്ധികൾക്കിടയിലും തന്റെ തൊഴിലായ വള്ളം നിർമ്മാണത്തിലേർപ്പെട്ടിരിക്കുകയാണ് പാണാവള്ളി മുട്ടത്തുകടവിൽ കാത്തിവക വീട്ടിൽ അറുപത്തിയേഴുകാരനായ പുരുഷൻ.
#woodenboats #boat #purushan
Ещё видео!