#Worship24x7
യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ
ആ മാറോട് ചേർന്നിരുന്നാൽ ഭയമില്ലയെ
അൻപേറുന്ന കൈകളാല്‍
ആത്ഭുതമായി നടത്തീടും
മാധുര്യമേറും മൊഴികളാൽ
തൻ സ്നേഹമെന്നോട് പങ്കുവെക്കും
ഒറ്റയ്ക്ക് വിടുകയില്ല
മടുത്തു മാറുകയില്ല
അന്ത്യം വരെ ആ ചൂട് മതി
യേശു എന്റെ കൂടെ മതി
ഇരുളേറും രാത്രിയിൽ
വഴിയേതെന്ന് അറിയില്ല
തിര ഉയരും യാമത്തിൽ
തീരം ഒന്നും കാണില്ല
ഒന്നു ഞാൻ അറിയുന്നെന്നെ
വിളിച്ച ദൈവം വിശ്വസ്തൻ
കണ്മണിപോൽ കാക്കുന്നവൻ
കൂടെയുണ്ട് കാവലായി
പെരുവെള്ളവും തോറ്റു പോകുമേ
യേശുവിൻ കൈകൾ താങ്ങി നടത്തുമേ
ഓരോ ചുവടും അത്ഭുതമേ
യേശു തരും അനുഭവമേ
നന്ദി ചൊല്ലി തീർക്കുവാൻ
ആവതില്ല തെല്ലുമേ
ഇരവിലും പകലിലും
യേശു എന്റെ പാലകൻ
വീട്ടിലെത്തുവോളം എന്നെ
കൈ വിടാത്ത സ്നേഹിതൻ
നിത്യസ്നേഹമേ നിസ്തുല്യ സ്നേഹമേ
നിത്യതയോളം നിലനിൽക്കും ബന്ധമേ
Ещё видео!