Song : Thamara Kannan Urangenam...
Movie : Vatsalyam
Lyrics : Kaithapram
Music : SP Venkitesh
Singer : KS Chithra
ആരീരം രാരീരം രാരാരോ രാരീ രാരീ രാരാരോ
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം [ 2 ]
അച്ഛനെപ്പോലെ വളരേണം അമ്മയ്ക്കു തണലായ് മാറേണം
അമ്പിളി മാമന്റെ കൊമ്പില്ലാക്കൊമ്പനെ കയ്യിലെടുക്കേണം
[ താമരക്കണ്ണന് ]
വീണുയര്‍ന്നു വളരണം കണ്ണു രണ്ടും തെളിയണം
പൂ വിരിഞ്ഞ വഴികളില്‍ മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാന്‍ നാമം ജപിയ്ക്കേണം
നല്ലവനാകേണം
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം [ 2 ]
നീ മറന്നു പോകിലും ഏറെ ദൂരെയാകിലും
എന്റെ ഉള്ളിനുള്ളില്‍ നീ പിഞ്ചുപൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ
നീണാള്‍ വാഴേണം [ താമരക്കണ്ണന് ]
ആരീരം രാരീരം രാരാരോ ആരീ രാരീ രാരാരോ
Ещё видео!