ഭാഗവത സപ്താഹയജ്ഞം നടക്കുന്ന ഇളങ്ങവം ഭദ്രകാളി ക്ഷേത്രത്തില്‍ നവഗ്രഹപൂജ നടന്നു.. യജ്ഞാചാര്യന്‍ ബ്രഹ്മ ശ്രീ പി. വി. പ്രഭാകരന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രത്തിലെ സാധാരണ ചടങ്ങുകള്‍ക്ക് പുറമെ രാവിലെ 5.30ന് ഗണപതിഹവനം, വിശേഷാല്‍പൂജകള്‍, 6ന് വിഷ്ണുസഹസ്രനാമം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, എന്നിവയും ഉണ്ടായിരുന്നു. കുചേലോപാഖ്യാനം, ശ്രുതിധരവര്ണ്ണന, സന്താനഗോപാലം എന്നീ ഭാഗങ്ങളാണ് ഇന്ന് പാരായണം ചെയ്യുന്നത്. അവല്‍പ്പറ, നിറപറ, പണപ്പറ സമര്‍പ്പണം എന്നിവയാണ് യജ്ഞശാലയിലെ പ്രധാന വഴിപാടുകള്‍. കുചേലോപാഖ്യാന പാരായണസമയത്ത് അവല് നിവേദ്യവും ഉണ്ടാകും. ഇന്നലെ നടന്ന രുക്മിണീസ്വയംവരത്തിലും സര്വൈശ്വര്യപൂജയിലും ഒട്ടേറെ ഭക്തര്‍ പങ്കെടുത്തു. ഇളങ്ങവം കവലയില്‍ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി എത്തിയ രുക്മിണിയെയും തോഴിമാരെയും യജ്ഞശാലയിലേക്ക് സ്വീകരിച്ച് ആനയിച്ചു. തുടര്‍ന്ന് സ്വയംവര ചടങ്ങ് നടന്നു. സപ്താഹം നാളെ അവദൃഥ സ്നാന ഘോഷയാത്രയോടെ സമാപിക്കും.
Ещё видео!