മേള പ്രമാണി ശ്രീ തിരുവല്ല അർജ്ജുൻ പ്രഭാകറും 50ൽ പരംകലാകാരൻമാരും പങ്കെടുക്കുന്ന #പഞ്ചാരിമേളം
കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കാറുള്ള., പല വാദ്യോപകരണങ്ങൾ ഒന്നുചേരുന്ന ഒരു ചെണ്ടമേളമാണ് പഞ്ചാരിമേളം. ഭാഷാ നൈഷധ കർത്താവായ മഴമംഗലം നാരായണൻ നമ്പൂതിരിയാണ് പഞ്ചാരി മേളം രൂപകല്പന ചെയ്തത്. പിന്നീട് ഇതിന്റെ വാദ്യഭാഷ്യം ചമച്ചത് പണ്ടാരത്തിൽ രാമമാരാർ ആയിരുന്നു.[1] പത്തു നാഴിക (നാല് മണിക്കൂർ) ആണ് പഞ്ചാരിമേളം അവതരിപ്പിക്കുവാൻ വേണ്ട സമയം. ക്ഷേത്രവാദ്യങ്ങളിൽ ഏറ്റവും പ്രസിദ്ധമായതും പഞ്ചാരിമേളം തന്നെ ആണ്. പഞ്ചാരിമേളത്തിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ചെണ്ട, കുഴൽ, ഇലത്താളം, കൊമ്പ് എന്നിവയാണ്. മധ്യകേരളത്തിലെ എല്ലാ ക്ഷേത്രോത്സവങ്ങൾക്കും സാധാരണയായി പഞ്ചാരിമേളം അവതരിപ്പിക്കാറുണ്ട്. പഞ്ചാരിമേളം രണ്ടു രീതിയിൽ അവതരിപ്പിച്ചു കാണുന്നുണ്ട്. വലതു കൈയിൽ കോലും ഇടതു കൈയ്യും ഉപയോഗിച്ചാണ് കൂടുതലായും മേളം അവതരിപ്പിക്കുന്നതെങ്കിലും രണ്ടു കൈയിലും കോൽ ഉപയോഗിച്ചുമുള്ള മേള അവതരണരീതിയുമുണ്ട്. കർണ്ണാടകസംഗീതത്തിലെ രൂപകതാളത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിലെ ' ഏക് താൾ 'നും സമാനമാണ് ആറക്ഷരകാലമുള്ള പഞ്ചാരി താളം.
Ещё видео!