രാജേഷ് ടച്ച്റിവര്, ഷിജു തുടങ്ങി ചിലര്‍ മദ്യപിക്കുകയായിരുന്നു. എന്നെ കുറ്റവിചാരണ ചെയ്യാനും മെന്റലി ടോര്‍ച്ചര്‍ ചെയ്യാനുമായിരുന്നു അവര്‍ വിളിച്ചത്. എന്തുകൊണ്ട് സെറ്റില്‍ ശബ്ദമുയര്‍ത്തി, പുതുമുഖങ്ങള്‍ക്ക് ഇത്രയും ധിക്കാരം വേണ്ട എന്നാക്കെ പറഞ്ഞ് മാപ്പ് പറയാന്‍ നിര്‍ബന്ധിച്ചതിന്റെ മുന്നില്‍ ഷിജുവായിരുന്നു.എനിക്ക് ഞാന്‍ ചെയ്തതില്‍ അങ്ങേയറ്റം ശരി ആണെന്നും, ഇനിയും ഇങ്ങനെ ഉണ്ടായാല്‍ ശബ്ദം ഉയര്‍ത്തുമെന്നും, മാപ്പ് പോയിട്ട് ഒരു കോപ്പും ഞാന്‍ പറയില്ല എന്നറിഞ്ഞപ്പോള്‍ അവസാനം അയാള്‍ എന്തൊക്കെയോ എന്നെ നോക്കി പുലമ്പി. മാപ്പ് പറയിപ്പിക്കാന്‍ വേണ്ട പണിയൊക്കെ ആ റൂമിലെ ആണുങ്ങള് ചെയ്തു. രാജേഷ് ടച്ച്റിവര് എന്ന ഊളയെ സംരക്ഷിക്കാന്‍ ഈ ഷിജുവും, ഹേമന്തും,ഹര്‍ഷയും തുടങ്ങി കുറെയണ്ണം ഉണ്ടായിരുന്നു. അവിടത്തെ പീഢനങ്ങള്‍ സഹിക്കാനാകാതെ ആദ്യ ദിനങ്ങളിലെ ഒരു ദിവസം സ്റ്റെയറില്‍ പലപ്പോഴും കരഞ്ഞുതളര്‍ന്നിരിക്കുമ്പോള്‍ ഷിജു പലപ്പോഴും എന്റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്.
@MovieBrand794
#RevathySampath #Shiju #metoo
Ещё видео!