🪔 KERALA PAZHANI TEMPLE 🪔
CHOCHERIKKUNNU SREE SUBRAMANYA SWAMI TEMPLE
PUTHUR ,THRISSUR DISTRICT ,KERALA
www.keralapazhanitemple.com
ക്ഷേത്ര ചരിത്രം
ഈശ്വരൻ്റെ സഗുണസാകാര ഭാവങ്ങളിൽ ഒന്നാണ് സുബ്രഹ്മണ്യോപാസന. തമിഴകത്തെ സുബ്രഹ്മണ്യ സങ്കേതങ്ങൾ ( ആറുപടൈ വീടുകൾ) പോലെ - കർണ്ണാടക ദേശത്തിലെ സുബ്രഹ്മണ്യം അതിവിശിഷ്ടമായ ഒരു സുബ്രഹ്മണ്യോപാസന കേന്ദ്രമാണ്.
സർപ്പരൂപിയായ സുബ്രഹ്മണ്യനെയാണ് കുമാരഗിരിയുടെ താഴ്വവാരയിലുള്ള ഒരു മഹാക്ഷേത്രത്തിൽ ആരാധിക്കുന്നത്. ഇന്ന് കേരള പഴനി എന്ന നാമത്തിൽ പ്രസിദ്ധിയാർജ്ജിച്ച ഗിരിശൃംഗത്തിൽ പൂർവ്വശ്രമത്തിൽ ബാലകൃഷ്ണൻ എന്നു പേരായ ലോകാരാധ്യനായി അറിയപ്പെടുന്ന ചിന്മയനാനന്ദസ്വാമികൾ സുബ്രഹ്മണ്യപ്രതിഷ്ഠ നിർവ്വഹിച്ചു.
"വിന്യസ്യയോഗീശമനസ്സരസീരൂഹപേടകേ
സ്വച്ഛോപത്തമഹാസർപ്പവപുഷാഭീഷയൻ ജനാൻ
ചചാരാ ചൈത്യായതനേഷുതുംഗഗിരീ ന്ദ്ര ശൃംഗേഷുനദീജലേഷു
വനേഷുരമ്യേശിലാതലേഷുബിലേമാലേയഹീരുഹോഷു"
(സ്വശരീര, സ്വരൂപത്തെ ത്യജിച്ച് സുബ്രഹ്മണ്യസ്വാമി ചൈതന്യഗൃഹങ്ങളിലും, പർവ്വതശൃംഗങ്ങളിലും നദീവനാദികളിലും സഞ്ചരിച്ചു) ഇങ്ങനെ സഞ്ചരിച്ച സുബ്രഹ്മസാമി ചോച്ചേരിക്കുന്നിൽ അധിവാസം ചെയ്തതായി സ്കന്ദമാഹാത്മ്യത്തിൽ കാണുന്നുണ്ട്.
"ചോച്ചേരീതിസാമാഖ്യാതേ ഗിരൗ കൈവല്യദായകേ
നിവാസം കൃതവാൻ സ്കന്ദ:ബ്രഹ്മശാപ നിവൃത്തയേ"
ചോജം = മരവുരി - ധരിച്ച സപ്തർഷികൾ തപസ്സു ചെയ്ത ചേരിയിൽ ) മോക്ഷദായകമായ ചോച്ചേരിക്കുന്നിൽ ബ്രഹ്മശാപ നിവൃത്തി നിവസിച്ചു. പുത്രന്റെ രൂപഭേദം തീരുന്നതിനായി പാർവ്വതീദേവി ഷഷ്ഠിവ്രതം അനുഷ്ഠിച്ചുവെന്നും വ്രതാവസാനത്തിൽ സുബ്രഹ്മണ്യസ്വാമി സർപ്പാകാരത്തിൽ സർവ്വദേവതാ സമന്വിതനായി ദേവിയുടെ മുന്നിൽ പ്രത്യക്ഷീഭൂതനായെന്നും മഹാവിഷ്ണുവിൻ്റെ കരസ്പർശത്തിൽ സർപ്പരൂപം മാറി സ്വരൂപത്തെ പ്രാപിച്ചുവെന്നും വാല്മീക ക്ഷേത്രചരിത്രത്തിൽ പ്രതിപാദിക്കുന്നു.
ഉത്തരകേരളത്തിലെ പെരളശ്ശേരി സർപ്പദോഷശാന്ത്യർത്ഥം സുബ്രഹ്മണ്യോപാസന ചെയ്യുന്ന ഒരു സങ്കേതമാണ്. ഇപ്രകാരത്തിലുള്ള സുബ്രഹ്മണ്യ ചൈതന്യമാണ് ചോച്ചേരിക്കുന്നിൽ നിലകൊള്ളുന്നതെന്ന് അറിയുന്നത് രസാവഹമായിരിക്കും.
***************************************************************
#keralapazhanitemple
#pazhanitemple
#pazhani
#thrissur
#keralatemples
#subramanyamswami
#templevlog
#viral
#malayalamvlog
Music Credits
Music:The Inspirational
Musician:Soundscape
Music:Illusionary Daytime
Musician:Shirfine
Ещё видео!