Subscribe to BLUE PLANET CINEMA: [ Ссылка ]
Veera Virada Kumara Vibho... (വീര വിരാട കുമാര വിഭോ...) is a "Kummi' (കുമ്മി) song from Uttharaswayamvaram (ഉത്തരാസ്വയംവരം) Kathakali.
Veera Virada Kumara Vibho (Uttharaswayamvaram) - Irayimman Thampi (1782-1856)
Cast
Utharan: Kottakkal Harikumar
Court Damsels: Kottakkal Balanarayanan, Kottakkal Manoj
Vocals
Kottakkal Madhu
Kottakkal Santhosh
Idakka
Kottakkal Maneesh Ramanathan
Maddalam
Kottakkal Pradeesh
Presented by
P S V Natyasangham, Kottakkal
Venue
Thodayam Kathakaliyogam Anniversary, Kozhikode. January 06, 2019
വീര വിരാട കുമാര വിഭോ (ഉത്തരാസ്വയംവരം) - ഇരയിമ്മൻ തമ്പി (1782-1856).
വേഷം
ഉത്തരൻ: കോട്ടയ്ക്കൽ ഹരികുമാർ
അന്തപ്പുരസുന്ദരിമാർ: കോട്ടയ്ക്കൽ ബാലനാരായണൻ, കോട്ടയ്ക്കൽ മനോജ്
പാട്ട്
കോട്ടയ്ക്കൽ മധു
കോട്ടയ്ക്കൽ സന്തോഷ്
ഇടയ്ക്ക
കോട്ടയ്ക്കൽ മനീഷ് രാമനാഥൻ
മദ്ദളം
കോട്ടയ്ക്കൽ പ്രദീഷ്
അവതരണം
പി.എസ്.വി നാട്യസംഘം, കോട്ടയ്ക്കൽ
സ്ഥലം
തോടയം കഥകളിയോഗം വാർഷികം, കോഴിക്കോട്. 2019 ജനുവരി 6
വീര വിരാട - വരികൾ | Veera Virada - Lyrics
------------------------------------------
വീര ! വിരാട ! കുമാരാ വിഭോ !
ചാരുതരഗുണസാഗര ! ഭോ !
മാരലാവണ്യ! നാരീമനോഹാരിതാരുണ്യ!
ജയ ജയ ഭൂരികാരുണ്യ! - വന്നീടുക
ചാരത്തിഹ പാരിൽത്തവ നേരൊത്തവരാരുത്തര !
സാരസ്യസാരമറിവതിന്നും
നല്ല മാരസ്യ ലീലകൾ ചെയ് വതിനും.
നാളീകലോചനമാരേ ! നാം
വ്രീളകളഞ്ഞു വിവിധമോരോ
കേളികളാടി, മുദാ രാഗമാലകൾ പാടി
കരംകൊട്ടിച്ചാലവേ ചാടി - തിരുമുമ്പിൽ
താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടു-
മാളികളേ! നടനംചെയ്തീടേണം , നല്ല
കേളി ജഗത്തിൽ വളർത്തിടേണം .
ഹൃദ്യതരമൊന്നു പാടീടുവാ-
നുദ്യോഗമേതും കുറയ്ക്കരുതേ .
വിദ്യുല്ലതാംഗി! ചൊല്ലീടുകപദ്യങ്ങൾ ഭംഗി-
കലർന്നു നീ സദ്യോ മാതംഗീ! ധണം തക-
തദ്ധിമിത്തത്തെയ്യന്തത്തോംതത്ഥോമെന്നു
മദ്ദളം വാദയ ചന്ദ്രലേഖേ!
നല്ലപദ്യങ്ങൾ ചൊൽക നീ രത്നലേഖേ!
പാണിവളകൾ കിലുങ്ങീടവേ , പാരം
ചേണുറ്റ കൊങ്ക കുലുങ്ങീടവേ,
വേണിയഴിഞ്ഞും നവസുമശ്രേണി പൊഴിഞ്ഞും
കളമൃദുവാണി മൊഴിഞ്ഞും-സഖി ഹേ !
കല്യാണീ! ഘനവേണീ! ശുകവാണീ! സുശ്രോണീ
നാമിണങ്ങിക്കുമ്മിയടിച്ചിടേണം .
നന്നായ°വണങ്ങിക്കുമ്മിയടിച്ചിടേണം.
For more information:
[ Ссылка ]
[ Ссылка ]
[ Ссылка ]
[ Ссылка ]
[ Ссылка ]
[ Ссылка ]
[ Ссылка ]
[ Ссылка ]
[ Ссылка ]
Ещё видео!