ലോകചരിത്രത്തിലെ പല സംഭവങ്ങൾ കൂടിക്കലർന്നുകിടക്കുന്ന ഒരു സമയത്താണ് നമ്മുടെ കഥ സംഭവിക്കുന്നത്. മനുഷ്യൻ താൻ താമസിക്കുന്ന പത്തുകിലോമീറ്റർ ചുറ്റളവിൽ നിന്നും പുറത്തേക്ക് ഇറങ്ങി തുടങ്ങിയ സമയം. പര്യവേഷണങ്ങൾ കോളനിവൽക്കരണത്തിലേക്ക് മാറിത്തുടങ്ങിയ സമയം. സമുദ്രങ്ങളും, കടൽത്തീരങ്ങളും യൂറോപ്പ്യൻ ശക്തികൾ മാറിമാറി ഭരിക്കുന്ന സമയം. തീരത്തടുക്കുന്ന ഓരോ കപ്പലുകളെയും ആളുകൾ ഭയത്തോടെ നോക്കിക്കണ്ടിരുന്ന ഒരു കാലം. അന്ന് ഭൂമിയിൽ മണ്ണിന്റെ നറുമണമോ, കാറ്റിന്റെ സുഗന്ധമോ ഉണ്ടായിരുന്നില്ല. എങ്ങും ലോഹങ്ങൾ കൂട്ടിയുരുമ്മുന്ന ശബ്ദവും, ചുടുരക്തത്തിന്റെ രൂക്ഷഗന്ധവും മാത്രം.
പക്ഷെ ഈ കൂട്ടപ്പൊരിച്ചിലുകളിൽ നിന്നും, ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞുമാറികിടക്കുന്ന അനേകം സ്ഥലങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു. മനുഷ്യൻ ഇനിയും കണ്ടെത്താത്ത സ്ഥലങ്ങൾ തന്നെയായിരുന്നു അത്. അത്തരമൊരു സ്ഥലമായിരുന്നു അബ്രോയുസ് ആർക്കിപെലഗോ ( Abrolhos Archipelago). ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് കിടക്കുന്ന ഈ പവിഴപ്പുറ്റുകളിൽ ആൾതാമസം ഉണ്ടായിരുന്നില്ല. എന്തിന്, 1628 ൽ നാം കേൾക്കാൻ പോകുന്ന കഥ നടക്കുന്ന കാലത്ത് തൊട്ടടുത്ത് കിടക്കുന്ന ഓസ്ട്രേലിയൻ വൻകരയുടെ വലിപ്പമോ അവിടെ ആരാണ് ഉള്ളതെന്നോ ആർക്കും യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല.
പക്ഷെ നിങ്ങളെ അവിടെക്കൊണ്ടെത്തിക്കുന്നതിന് മുൻപ് നമ്മുക്ക് വീണ്ടും ഒരു 135 വർഷങ്ങൾ പുറകിലേക്ക് പോകേണ്ടതുണ്ട്. കിഴക്കുള്ള സുഗന്ധദ്രവ്യങ്ങൾ തേടി, അങ്ങോട്ടയയ്ക്കുള്ള കുറുക്ക് വഴികൾ തേടി ക്രിസ്റ്റഫർ കൊളമ്പസ് പടിഞ്ഞാറോട്ട് യാത്ര തുടങ്ങിയ ആ കാലത്താണ് ഈ കഥ ശരിക്കും ആരംഭിക്കുന്നത്.
=======
Buy my books | [ Ссылка ]
Podcast | [ Ссылка ]
------------
Video Details
Tittle : Terror Island | Julius Manuel | HisStories
*Social Connection
Instagram I [ Ссылка ]_
Facebook | [ Ссылка ]
Email: mail@juliusmanuel.com
Web: [ Ссылка ]
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
#ship #shipwrecks #realstory #history #malayalam #juliusmanuel #hisstories #story
Ещё видео!