എയ്റോ ഇന്ത്യയുടെ പതിമൂന്നാം പ്രദർശനത്തിനു ഫെബ്രുവരി 03നു ബുധനാഴ്ച , ബെംഗളൂരുവിലെ യെലഹങ്കയിലെ വ്യോമസേനാ സ്റ്റേഷനിൽ തുടക്കമാകും. കോവിഡിന് ശേഷമുള്ള
ആദ്യത്തെ ആഗോള എയർ ഷോയാണിത്. ഫുൾ ഡ്രസ് റിഹേഴ്സലിൽ അണിനിരന്നത് ഇന്ത്യയുടെ അഭിമാനമായ ആകാശ പറവകൾ. ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ സവിശേഷമായ ഒരു പ്രദർശനം ശ്രേദ്ധേയമായി . മെയ്ഡ് ഇൻ ഇന്ത്യ പ്രോഡക്റ്റ് ആയ എച് എ എൽ ധ്രുവ് ഹെലികോപ്റ്ററും പരിപാടിയിൽ പങ്കെടുത്തു. ആകാശത്തു ഉയർന്ന സഞ്ചാര പദമാണ് ധ്രുവിന്റെ പ്രേത്യേകത
ഫ്ലൈയിംഗ് ഡിസ്പ്ലേയുടെ ഭാഗമായി എച്ച് എ എൽ ഉൽപ്പന്നങ്ങളായ എച്ച്ടിടി -40, ഐടിജെ, അഡ്വാൻസ്ഡ് ഹോക്ക് എംകെ 132, സിവിൽ ഡിഓ -228 എന്നിവ റിഹേഴ്സലിൽ പങ്കെടുത്തു. കൺസെയ്വ് , ഇൻഡിജിനിയേസ്, കൊളാബോറേറ്റ് എന്ന 'സങ്കൽപ്പിക്കുക, തദ്ദേശീയമാക്കുക, സഹകരിക്കുക' തീം കേന്ദ്രീകരിച്ചാണ് എയ്റോ ഇന്ത്യ 2021.
അതെ സമയം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ രണ്ടാമത്തെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ഉൽപാദന ശാല ഉദ്ഘാടനം ചെയ്തു.
എച് എ എൽ വിമാനത്താവളത്തിലെത്തിയ രാജ് നാഥ് സിങ്ങിന് ഊഷ്മളമായ സ്വീകരണമാണ് നൽകിയതും
Ещё видео!