ആവശ്യമായ ചേരുവകൾ
ചുവന്ന ചീര
തേങ്ങ ചിരകിയത്- അര മുറി
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
വെളുത്തുള്ളി- ഒന്ന്
ജീരകം -അര ടീസ്പൂൺ
കാന്താരിമുളക് -ആവശ്യത്തിന്
ചെറിയ ഉള്ളി -എട്ട് എണ്ണം
ഉപ്പ് -ആവശ്യത്തിന്
എണ്ണ
കടുക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം.
1) ചീര ചെറുതായി അരിയുക. തേങ്ങ ചിരകിയത്, കാന്താരിമുളക്, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ജീരകം എന്നിവ കല്ലിൽ അരയ്ക്കുക.
2) ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. ചെറിയ ഉള്ളി അരിഞ്ഞത് ചേർക്കുക.കറിവേപ്പില ഇട്ട് വഴറ്റുക. അരിഞ്ഞു വെച്ച ചീര ചേർത്ത് ഇളക്കുക. ഉപ്പു ചേർക്കുക. തേങ്ങയുടെ അരപ്പ് ചേർത്ത് ഇളക്കി മൂടിവയ്ക്കുക. പാകമാവുമ്പോൾ ചട്ടി ഇറക്കിവയ്ക്കുക.
സ്വാദിഷ്ടമായ ചീരത്തോരൻ തയ്യാറായി.
നാടൻ ചീര തോരൻ | Cheera Thoran | Kerala Spinach Stir Recipe
Follow us:
Facebook : [ Ссылка ]
Instagram : [ Ссылка ]
Fb Group : [ Ссылка ]
Phone/ Whatsapp : 94 00 47 49 44
Ещё видео!