Athramelennum Nilavine.....
Album: Lalithaganangal
Lyrics: K Jayakumar
Music: K P Udayabhanu
Singer: K S Chithra
അത്രമേലെന്നും നിലാവിനെ സ്നേഹിച്ചോ-
രഞ്ചിതൾ പൂവിനും മൗനം (2 )
പാതിരാക്കാറ്റിന്റെ ചുംബനപ്പാടുള്ള
ഹേമന്തരാവിനും മൗനം
സുഖമുള്ള മൗനം അഴകുള്ള മൗനം
ആയിരം ചിറകുള്ള മൗനം (2 )
(അത്രമേലെന്നും........)
പാതിവിരിഞ്ഞൊരു പവിഴമല്ലികൾക്കെന്തോ
പറയാൻ മടിയായി(2 )
ആരുടെ രാഗനിമന്ത്രണം കേൾക്കാൻ
ആത്മാവിനിന്നും കൊതിയായി
രാവിന്റെ സിരകളെ തന്ത്രികളാക്കി
രഹസ്യമോഹങ്ങൾ
(അത്രമേലെന്നും........)
പാർവ്വണ ചന്ദ്രിക സ്പർശിച്ച മാത്രയിൽ
പാരിജാതങ്ങൾ മിഴി തുറന്നു (2 )
കാറ്റിന്റെ കൊതിയാർന്നോരാശ്ലേഷമണിയാൻ
കന്യകാദാഹങ്ങളാഗ്രഹിച്ചു
മഞ്ഞിന്റെ പൂന്തുകിൽ യവനികയാക്കി
കാമുക ഭാവങ്ങൾ ...
(അത്രമേലെന്നും........)
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel.
Ещё видео!