Please like and subscribe to my channel :[ Ссылка ]
Follow me on Facebook: [ Ссылка ]
Follow me on Twitter: [ Ссылка ]
Follow me on Instagram: [ Ссылка ]
Mail me at : sheemakeloth@gmail.com
EP.38 | കപ്പ മത്തിയിട്ടു വെച്ചത് | #Sheemas Kitchen
നമ്മള് മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണല്ലോ കപ്പ വിഭവങ്ങള്‍. കപ്പ പുഴുങ്ങിയതും ഒരു കാന്താരിമുളകും കിട്ടിയാല്‍ അമൃത് കിട്ടിയ സന്തോഷത്തോടെ കഴിക്കുന്നവരാണ് പലരും. കപ്പയും മത്തിയും വെവ്വേറെ കഴിക്കാതെ ഒരുമിച്ച് മീനിട്ടു പുഴുങ്ങിയാലൊ? ഹൊ.. അതു ഏറെ രുചികരം.
ചേരുവകള്‍:
ഒരു കിലോ കപ്പ വൃത്തിയാക്കി മുറിച്ചത്
മത്തി വലുത് നാലെണ്ണം
മുളക് പൊടി ആവശ്യത്തിന്
മഞ്ഞള്‍ പൊടി ആവശ്യത്തിന്
വെളുത്തുള്ളി ചതച്ചത് ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത് ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് മൂന്നണ്ണം ചതച്ചത്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
കറിവേപ്പില മൂന്നു തണ്ട്
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കപ്പ നല്ലപോലെ വേവിച്ചു വെള്ളം ഊറ്റി വെക്കുക. പുഴുക്ക് തയ്യാറാക്കുന്ന ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്കു ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ ചതച്ച പേസ്റ്റ് ഇട്ടു മൂപ്പിച്ചെടുക്കുക. അതിലേക്കു മഞ്ഞള്‍ പൊടിയും ആവശ്യത്തിനു മുളക് പൊടിയും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. അതിലേക്കു തന്നെ ഇനി മത്തിയും ഇടുക. ആവശ്യത്തിന് വെള്ളവും ചേര്‍ത്തു വേവിക്കുക. മത്തി വെന്ത ശേഷം ആവശ്യമെങ്കില്‍ അതിന്റെ മുള്ള് കളയാം. അതിലേക്കു വേവിച്ചു വെച്ച കപ്പ കൂടി ചേര്‍ത്തു കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അല്പ സമയം കൂടി വേവിക്കുക. അതിനു ശേഷം അല്പം വെളിച്ചെണ്ണയും കുറച്ചു കറിവേപ്പിലയും കൂടി ചേര്‍ത്തു നല്ലപോലെ ഉടച്ചെടുക്കുക. നമ്മുടെ മത്തിയിട്ട കപ്പ തയ്യാറായി!
Ещё видео!