ചിത്രംകല്ക്കട്ട ന്യൂസ് (2008)
ചലച്ചിത്ര സംവിധാനം ബ്ലെസി
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംദേബ് ജ്യോതി മിശ്ര
ആലാപനംകെ എസ് ചിത്ര
----------------------------------
അ....
നന്മയാകുന്ന കാന്തികാണുവാന്‍ കണ്ണിനാകേണമേ
നല്ലവാക്കിന്റെ ശീലു ചൊല്ലുവാന്‍ നാവിനാകേണമേ
സ്നേഹമാകുന്ന ഗീതമോ എന്റെ കാതിനിണയാകണേ
സത്യം എന്നുള്ള ശീലമോടെ ഞാന്‍ ശാന്തി അറിയേണമേ
അ...
ഭൂമിയമ്മയെന്നറിയുവാനുള്ള ബോധമുണ്ടാകണേ
ജീവജാലങ്ങളാകെയും ജന്മ ബന്ധുവാകേണമേ
ജാതിഭേതങ്ങള്‍ എന്ന ശാപമോ ദൂരെ മറയേണമേ
ലോകമൊന്നെന്ന പാഠമെന്നുമെന്‍ മനസ്സിലെഴുതേണമേ
അ...
Ещё видео!